എന്‍റെ ശരീരത്തെക്കുറിച്ച് സംസാരിക്കാന്‍ അര്‍ക്കും അധികാരം നല്‍കിയിട്ടില്ല; വിദ്യ ബാലന്‍

സോഷ്യല്‍ മീഡിയയില്‍ തന്നെ ബോഡിഷെയ്മിങ് നടത്തിയവര്‍ക്ക് തക്ക മറുപടിയുമായി നടി വിദ്യബാലന്‍. പുതിയ ചിത്രമായ ഫെന്നി ഖാന്റെ പ്രചാരണ പരിപാടികള്‍ക്കിടെയാണ് താരം തന്റെ മനസുതുറന്നത്. എവിടെ പോയാലും ആളുകള്‍ ശരീരത്തെക്കുറിച്ച് ബോധവാന്മാരാണ്. തടിച്ചി എന്ന വിളി കേള്‍ക്കുന്നത് ആദ്യമായല്ല. എന്തിനാണ് ഒരാളെ വളഞ്ഞിട്ട് എല്ലാവരും കൂടി കളിയാക്കുന്നത്.

എന്റെ ശരീരത്തെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആര്‍ക്കും അധികാരം നല്‍കിയിട്ടില്ല. കാരണം എന്റെ ശരീരം എന്റേതുമാത്രമാണ്. അങ്ങനെ സംസാരിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടവുമല്ല. വിദ്യ തുറന്നടിച്ചു. ഈ വിമര്‍ശിക്കുന്നവരാരും തന്നെ മറ്റു മനുഷ്യരുടെ തലച്ചോറിനെക്കുറിച്ച് സംസാരിക്കാറില്ല.

കാരണം മറ്റൊന്നുമല്ല. അതിന് വിപണി മൂല്യം ഇല്ലല്ലോ അതു തന്നെ . സ്ത്രീയെന്ന നിലയില്‍ വിജയത്തില്‍ നിന്ന് നിങ്ങളെ ഇടിച്ചു താഴ്ത്താനുള്ള മാര്‍ഗ്ഗമാണിത. നിരവധി തവണ എനിക്ക് ബോഡിഷെയ്മിങ് സംഭവിച്ചു കഴിഞ്ഞു. ഇനി അത് അനുവദിക്കുകയില്ല. വിദ്യാബാലന്‍ പറയുന്നു.

error: Content is protected !!