വിവാഹ വര്‍ത്തയ്ക്കെതിരെ പൊട്ടിത്തെറിച്ച് തമന്ന

സോഷ്യല്‍ മീഡിയയിലൂടെ നിരന്തരമായി വരുന്ന തന്റെ വിവാഹ വാര്‍ത്തകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയ. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തമന്ന വിവാഹിതയാകാന്‍ തയ്യാറെടുക്കുകയാണെന്നും വരന്‍ ക്രിക്കറ്റ് താരമാണെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതാണ് താരത്തെ അസ്വസ്ഥയാക്കിയത്. ട്വിറ്റര്‍ പേജിലാണ് തമന്ന തന്റെ പ്രതികരണം കുറിച്ചത്.

“ഒരു ദിവസം അതൊരു നടനായിരിക്കും. മറ്റൊരു ദിവസം ക്രിക്കറ്റ് താരമായി. ഇപ്പോഴിതാ ഡോക്ടറാണ്. ഈ അപവാദ പ്രചരണങ്ങളെല്ലാം കാണുമ്പോള്‍ ഞാന്‍ ഭര്‍ത്താവിനെ കിട്ടാന്‍ വെറിപിടിച്ച് നടക്കുകയാണെന്ന് തോന്നലാണുണ്ടാകുക. പ്രണയത്തിലാവുക എന്ന ആശയത്തോട് എനിക്ക് നല്ല താല്‍പര്യമുണ്ടെങ്കിലും എന്റെ വ്യക്തിജീവിതത്തിലേക്ക് കടന്നുവരുന്ന ഇത്തരം തികച്ചും അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ഒരിക്കലും ഞാന്‍ പ്രോത്സാഹിപ്പിക്കുകയില്ല.

ഒറ്റയ്ക്ക് ജീവിക്കുന്നതില്‍ ഈ നിമിഷം വരെ ഞാന്‍ സന്തോഷവതിയാണ്. അല്ലാതെ എന്റെ മാതാപിതാക്കള്‍ വരനെ അന്വേഷിച്ച് അലയുകയല്ല. സിനിമയോട് മാത്രമാണ് എനിക്കിപ്പോള്‍ പ്രണയം. തുടര്‍ച്ചയായ ഷൂട്ടിങ് തിരക്കുകളുമായി ജീവിതം മുന്നോട്ടുപോകുമ്പോള്‍ എങ്ങനെയാണ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ ഉണ്ടാകുന്നത്. ഞാന്‍ അത്ഭുതപ്പെടുകയാണ്.

ഇത് ദോഷകരവും അപമാനകരവുമാണ്. ഞാന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് നിശ്ചയമായും ഞാന്‍ തന്നെ തുറന്ന് പറയും. ഒരിക്കലും ഇത്തരം ഊഹാപോഹങ്ങള്‍ക്ക് വിടില്ല. ഒരിക്കല്‍ കൂടി ഞാന്‍ പറയുന്നു, എനിക്ക് വിവാഹം ആയിട്ടില്ല. ഈ അപവാദപ്രചരണങ്ങളെല്ലാം മറ്റാരുടേയോ ഭാവനയാണ്- തമന്ന കുറിച്ചു.

error: Content is protected !!