കോഴിക്കോട് രണ്ടുവയസുകാരൻ മരിച്ചത് ഷിഗല്ല ബാധിച്ചല്ല

ഗുരുതരമായ വയറിളക്കത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ടുവയസുകാരൻ മരിച്ചത് ഷിഗല്ല ബാക്ടീരിയ ബാധ മൂലമല്ലെന്ന് സ്ഥിരീകരണം. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പുതുപ്പാടി അടിവാരം സ്വദേശി ഹർഷാദി​​ന്റെ മകൻ സിയാനാണ് കഴിഞ്ഞദിവസം​ മരിച്ചത്​. വയറിളക്കത്തെ തുടര്‍ന്ന് സിയാനെയും ഇരട്ട സഹോദരനെയും കോഴിക്കോട് മെഡിക്കല്‍കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ സിയാന്‍റെ നില ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

error: Content is protected !!