വാര്‍ത്താ ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി

കോട്ടയത്തെ പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വാര്‍ത്താ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാനില്ല. കോട്ടയം കടുത്തുരുത്തി മുണ്ടാറിലേക്കുള്ള യാത്രയ്ക്കിടയിലാണ് മാതൃഭൂമി ചാനൽ സംഘം സഞ്ചരിച്ചിരുന്ന വള്ളം മുങ്ങിയത്. നാല് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.

റിപ്പോർട്ടർ ശ്രീധരനെയും ക്യാമറാമാൻ അഭിലാഷിനെയും നാട്ടുകാർ രക്ഷപ്പെടുത്തി. ഇവരെ മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെ ഉണ്ടായിരുന്ന കടുത്തുരുത്തി സ്ട്രിംഗർ സജി, ഡ്രൈവർ ബിബിൻ എന്നിവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

error: Content is protected !!