ശ്രീകണ്ടാപുരം വെള്ളക്കെട്ടിൽ മുങ്ങി തമിഴ് നാട് സ്വദേശി മരിച്ചു

ശ്രീകണ്ടാപുരം വെള്ളക്കെട്ടിൽ മുങ്ങി തമിഴ് നാട് സ്വദേശി മരിച്ചു. തഞ്ചാവൂർ സ്വദേശി മദ്യവയസ്ക സുന്ദരമാൾ (69)ആണ് മരിച്ചത്. പയ്യാവൂർ റൂട്ടിലെ ഓടത്തു പാലത്തിനു സമീപത്തു പഴയ ങ്ങാടി പുഴയോട് ചേർന്ന വെള്ളക്കെട്ടിലാണ് സുന്ദരമാൾ മുങ്ങി മരിച്ചത്.

രാവിലെ വീട്ടിൽ കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോൾ ആണ് പുഴയിൽ മുങ്ങിയനിലയിൽ കണ്ടത് തുടർന് നാട്ടുകാരും പോലീസ് ചേർന്ന് കാരക്കടുപ്പിച്ച പ്പോൾ മരണപ്പെട്ടിരുന്നു. തുടർന്ന് പോസ്റ്റ്‌ മോർട്ടത്തി നായി പരിയാരം മെഡിക്കൽ കോളേജ് കൊണ്ടുപോയി വര്ഷങ്ങളായി ഓടത്തു പാലത്തിനു സമീപം വാടക കെട്ടിടത്തിൽ താമസിച്ചു വരുകയായിരുന്നു.

കനത്ത മഴ യെ തുടർന്നു സംസ്ഥാന പാതയിൽ വെള്ളം കയറുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. പുഴ കരകവിഞ്ഞു ഒഴുകി നിരവധി കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി സംസ്ഥാന പാതയിൽ പരിപ്പായി, ചെങ്ങളായി, തുമ്പനി എന്നിവിടങ്ങളിൽ ആണ് വെള്ളം കയറിയത്.

error: Content is protected !!