എ.ഡി.ജി.പി സുദേഷ്‌ കുമാറിന് കൊറിയറില്‍ വിസര്‍ജ്യമടങ്ങിയ പാഴ്‌സല്‍ ; ഇന്റലിജന്‍സ്‌ അന്വേഷണമാരംഭിച്ചു

ആംഡ്‌ ബറ്റാലിയന്‍ ഓഫീസിലെ വിലാസത്തില്‍ ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് എ.ഡി.ജി.പി സുദേഷ്‌ കുമാറിന് കൊറിയറില്‍ വിസര്‍ജ്യമടങ്ങിയ പാഴ്‌സല്‍ എത്തിയത്. കോഴിക്കോട് നിന്ന് വ്യാജ വിലാസത്തില്‍ നിന്നാണ് പാഴ്‌സല്‍ അയച്ചിരിക്കുന്നത്.

കൊറിയര്‍ വര്‍ണക്കടലാസില്‍ പൊതിഞ്ഞ്‌  ‘മധുരം’ എന്ന് രേഖപ്പെടുത്തിയിരുന്നു. എ.ഡി.ജി.പി ‘സുകേഷ്‌കുമാര്‍’ എന്നാണ് പേരെഴുതിയിരുന്നത്‌. കൊറിയര്‍ എത്തിയ വിവരം ഡ്യൂട്ടി ഓഫീസര്‍ സുദേഷ്‌കുമാറിനെ അറിയിച്ചു. പൊതി പൊട്ടിച്ചുനോക്കിയ ശേഷം എത്തിക്കാനായിരുന്നു എ.ഡി.ജി.പിയുടെ നിര്‍ദേശം. പാഴ്‌സല്‍ കൊണ്ടുവന്നപ്പോഴേ ദുര്‍ഗന്ധം വമിച്ചിരുന്നു. തുറന്നുനോക്കിയപ്പോഴാണ്‌ ‘മധുരം’ എന്താണെന്ന് വ്യക്‌തമായത്‌.

ഓഫീസില്‍നിന്നും  വിവരം ഉടന്‍ പേരൂര്‍ക്കട പോലീസില്‍ അറിയിച്ചു. എന്നാല്‍, പാഴ്‌സല്‍ അയച്ചയാളെക്കുറിച്ച്‌ വിവരമൊന്നും ലഭിച്ചിട്ടില്ല. ഒരു പോലീസുകാരനെ കേന്ദ്രീകരിച്ച്‌ ഇന്റലിജന്‍സ്‌ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

error: Content is protected !!