സ്‌കൂള്‍ പരിസരത്തെ മയക്കുമരു് വില്‍പ്പന: ശക്തമായ നടപടി വേണം- ജില്ലാ ശിശുക്ഷേമസമിതി ; പിണറായിയില്‍ ശിശു പരിചരണകേന്ദ്രം തുടങ്ങൂം

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കാനുള്ള നിയമങ്ങള്‍ ശക്തമായി നടപ്പാക്കണമെും സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരു് വില്‍പ്പനയ്‌ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവണമെും ജില്ലാ ശിശുക്ഷേമ സമിതി യോഗം ആശ്യപ്പെട്ടു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളോ അവര്‍ അനുഭവിക്കു ബുദ്ധിമുട്ടുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 1517, 1098 എീ ടോള്‍ ഫ്രീ നമ്പറുകളില്‍ വിളിച്ച് അറിയിക്കണമെ് എ.ഡി.എം ഇ മുഹമ്മദ് യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ യോഗം അഭ്യര്‍ത്ഥിച്ചു. ജില്ലാ ശിശുക്ഷേമസമിതി സെക്ര’റി എം. ശ്രീധരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2018-2019 വര്‍ഷത്തെ ബജറ്റും യോഗത്തില്‍ അവതരിപ്പിച്ചു.

പിണറായിയില്‍ സംസ്ഥാന ശിശുക്ഷേമസമിതി ഫൗണ്ടനിംഗ് ഹോം(ശിശു പരിചരണ കേന്ദ്രം) സ്ഥാപിക്കുമെ് സംസ്ഥാന ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് അഴീക്കോടന്‍ ചന്ദ്രന്‍ യോഗത്തെ അറിയിച്ചു. അമ്മതൊട്ടിലില്‍ എത്തു നവജാത ശിശുക്കളെ പരിപാലിക്കുതിനുള്ള കേന്ദ്രമാണ് ഫൗണ്ടനിങ്ങ് ഹോം. രണ്ടു വയസ്സുവരെ ഇവിടെ സംരക്ഷിച്ച ശേഷമാണ് ദത്ത് നല്‍കുക. നിലവില്‍ തിരുവനന്തപുരത്തും മലപ്പുറത്തും മാത്രമാണ് ഫൗണ്ടനിങ്ങ് ഹോം ഉള്ളത്. ജില്ലയില്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതിയും ഈ വര്‍ഷം ആരംഭിക്കും.

ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷം പരിചയപ്പെടുതിന് അവസരമൊരുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുത്. താല്‍പ്പര്യമുള്ള കുടുംബങ്ങള്‍ക്കൊപ്പം രണ്ടോ മൂാേ മാസം ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികളെ താമസിപ്പിക്കുതാണ് പദ്ധതി. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാന തലത്തില്‍ ലഭിക്കു ഫണ്ടിനു പുറമെ കൂടുതല്‍ ഫണ്ട് കണ്ടെത്തണം. ഇതിനായി സി.എസ്.ആര്‍ ഫണ്ടുകള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കും.

ഫണ്ട് വര്‍ധിപ്പിക്കുതിനായി ഇത്തവണ കൂടുതല്‍ ശിശുദിന സ്റ്റാമ്പുകളുടെ വില്‍പ്പന നടത്തും. ശിശുക്ഷേമസമിതിയ്ക്ക് ജില്ലാ ഓഫീസിനുള്ള സ്ഥലം കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമായി നടക്കുകയാണെ് എ.ഡി.എം പറഞ്ഞു. ജില്ലാ ആശുപത്രിയോടു ചേര്‍ുള്ള അമ്മത്തൊട്ടില്‍ ആധുനിക രീതിയില്‍ പുനരുദ്ധരിക്കും. ആദിവാസി മേഖലയിലും തീരദേശ മേഖലയിലുമുള്ള കുട്ടികളുടെ ക്ഷേമത്തിനായി ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു.

2018-2019 വര്‍ഷത്തേക്കുള്ള ഓഡിറ്ററെ യോഗത്തില്‍ തെരഞ്ഞെടുത്തു. ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് മുടപ്പത്തി നാരായണന്‍, ട്രഷറര്‍ സി. രാജീവന്‍, ജോയന്റ് സെക്ര’റി ഐ.വി.കെ മാലതി എിവര്‍ പങ്കെടുത്തു.

 

 

 

error: Content is protected !!