ചെറുതാഴം-കുറ്റൂര്‍ റോഡ് ഗതാഗതം നിരോധിച്ചു

ചെറുതാഴം-കുറ്റൂര്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി പ്രസ്തുത റോഡിലൂടെയുള്ള വാഹനഗതാഗതം ജൂലൈ 7 മുതല്‍ 30 ദിവസത്തേക്ക് നിരോധിച്ചതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പ്രസ്തുത റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ പിലാത്തറ-പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് വഴി ദേശീയപാത 66 ല്‍ പ്രവേശിച്ച് പോകേണ്ടതാണ്.

error: Content is protected !!