ഗുഹയില്‍ അകപ്പെട്ട 6 കുട്ടികളെ പുറത്തെത്തിച്ചു

തായ്‌ലന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ട ആറ് കുട്ടികളെ ദൗത്യസംഘം പുറത്തെത്തിച്ചെന്നു സൂചന. അതേസമയം ഇതുസംബന്ധിച്ച് അന്തര്‍ദേശീയ വാര്‍ത്ത ഏജന്‍സിയായ എ.എഫ്.ബി ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ 15 ദിവസമായി ഗുഹയില്‍ അകപ്പെട്ട 12 കുട്ടികളെയും കോച്ചിനെയും പറത്തെത്തിക്കാനുള്ള ശ്രമം തുടരുകയായിരുന്നു. മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞതാണ് രക്ഷാപ്രവര്‍ത്തനത്തിനു തടസമായത്. ഇതിനിടെ ഇന്ന് ജലനിരപ്പ് കുറഞ്ഞതാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയത്.

നീന്തല്‍ വസ്ത്രങ്ങളും ഓക്സിജന്‍ മാസ്‌കും ധരിപ്പിച്ച് വെള്ളത്തിനടിയിലൂടെ ഡൈവര്‍മാരുടെ കുട്ടികളെ പുറത്തെത്തിക്കുകയെന്ന മാര്‍ഗമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

error: Content is protected !!