പ്ലാവ് മോഷണം: പ്രതികള്‍ പിടിയില്‍

കഴിഞ്ഞ മാര്‍ച്ച് ആറിനു വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ പുഴാതി പയറ്റിയാൽ കാവിനടുത്ത് വെച്ച് വീട് പണിക്കായി മുറിച്ച് വെച്ചിരുന്ന പ്ലാവ് മോഷ്ട്ടിച്ചു കൊണ്ടുപോയ നാലു പേർ വളപട്ടണം പോലിസിൻ്റെ പിടിയിൽ. നബിദ് പിഎം (28), കീരിയാട് പ്രജിൽ എ (28)  ബാലൻകിണർ കാട്ടാമ്പള്ളി മനു (24)  ബാലൻ കിണർ കാട്ടാമ്പള്ളി ആരിഫ് (35)   എന്നിവരാണ് പിടിയിലായത്. വളപട്ടണം ഇൻസ്പെക്ടർ എസ.എച്ച്.ഓ എം. കൃഷ്ണൻ്റെ നേത്യത്വത്തിലുള്ള പോലീസ് സംഘത്തിൻ്റെ വിട്ടുവീഴ്ചയില്ലാത്ത ദീർഘനാളത്തെ അന്വേഷണത്തിൻ്റെ ഫലമായാണ് സംഘത്തെ വലയിലാക്കിയത്.

മറിച്ചു വിറ്റ മരം കണ്ടെത്തുന്നതിനായി കണ്ണൂർ ജില്ലയിലെ എല്ലാ മരമില്ലുകളിലും കയറിയിറങ്ങിയ പോലീസ് സംഘത്തിന് ആലക്കോടിനടുത്തുള്ള കരുവഞ്ചാലിലെ ഒരു മരമില്ലിൽ നിന്നും നിർണ്ണായക സൂചന ലഭിക്കുകയായിരുന്നു. മരം വിറ്റവരെയും വാങ്ങിയവരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയും പിടികൂടുകയുമായിരുന്നു. മരം കടത്താനുപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്,, പോലീസ് സംഘത്തിൽ എസ്.ഐ സി.സി ലതീഷ്, എ.എസ്ഐ കുഞ്ഞിരാമൻ സിവില്‍ പോലീസ്  ഗിരീഷ് ടി കെ ,പ്രവീൺ, ശ്രീകുമാർ , രാജേഷ്, പോലീസ് ഡ്രൈവർ ശിവദാസൻ എന്നിവരും ഉണ്ടായിരുന്നു.

error: Content is protected !!