ആഭ്യന്തരവകുപ്പിന്‍റെ വീഴ്ചകള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിക്ക് സെന്‍കുമാറിന്റെ കത്ത്

മുന്‍ ഡിജിപിമാരുടെ യോഗത്തിലാണ് സെന്‍കുമാര്‍ ആഭ്യന്തരവകുപ്പിനും പൊലീസിനും വരുത്തേണ്ട തിരുത്തലുകള്‍ വ്യക്തമാക്കി സെന്‍കുമാര്‍മുഖ്യമന്ത്രിക്ക് കത്ത് സമര്‍പിച്ചത്.പൊലീസിനും ആഭ്യന്തര വകുപ്പിനും സംഭവിക്കുന്ന വീഴ്ചകള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്. എസ്‌ഐ മുതല്‍ ഡിജിപി വരെയുളളവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും സെന്‍കുമാര്‍ കത്തില്‍ നിര്‍ദേശിക്കുന്നു.

ആബുലന്‍സ് ഫയര്‍എഞ്ചിന്‍ തുടങ്ങിയവ മുഖ്യമന്ത്രിക്ക് അകമ്പടി പോകേണ്ട ആവശ്യമില്ല, പൊലീസ് സ്‌റ്റേഷനുകളിലെ അസോസിയേഷന്‍ ഭരണം അവസാനിപ്പിക്കണം,അഴിമതിക്കാരായ ഐപിഎസുകാരെ പ്രധാന സ്ഥലങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും സെന്‍കുമാര്‍ സമര്‍പിച്ച കത്തില്‍ പറയുന്നു.മുഖ്യമന്ത്രിക്ക് നല്‍കുന്ന അതിസുരക്ഷ ആപത്താണെന്നും അതിസുരക്ഷയൊരുക്കുന്ന ഉന്നതരെ സൂക്ഷിക്കണമെന്നും സെന്‍കുമാര്‍ പറയുന്നു. മുഖ്യമന്ത്രിയെ സാധാരണക്കാരില്‍നിന്ന് അകറ്റാനുള്ള തന്ത്രമാണിതെന്നും അദ്ദേഹം കത്തില്‍ കൂട്ടിചേര്‍ക്കുന്നു.‍

error: Content is protected !!