രാ​ഷ്ട്ര​പ​തി ഭ​വ​ൻ ഇ​ഫ്താ​ർ വി​രു​ന്ന് ഉ​പേ​ക്ഷി​ച്ചു.

രാ​ഷ്ട്ര​പ​തി ഭ​വ​ൻ ഇ​ഫ്താ​ർ വി​രു​ന്ന് ഉ​പേ​ക്ഷി​ച്ചു. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് വി​രു​ന്ന് ഉ​പേ​ക്ഷി​ച്ച​ത്. മ​തേ​ത​ര മൂ​ല്യ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ഇ​ഫ്താ​ർ വി​രു​ന്ന് ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് രാ​ഷ്ട്ര​പ​തി ഭ​വ​ൻ അ​റി​യി​ച്ചു.

നി​കു​തി​പ്പ​ണം ഉ​പ​യോ​ഗി​ച്ച് ഒ​രു മ​ത​ത്തി​ന്‍റെ​യും ആ​ഘോ​ഷ​ങ്ങ​ൾ വേ​ണ്ടെ​ന്ന് രാ​ഷ്ട്ര​പ​തി തീ​രു​മാ​നി​ച്ച​താ​യി പ്ര​സ് സെ​ക്ര​ട്ട​റി അ​ശോ​ക് മാ​ലി​ക് പ​റ​ഞ്ഞു. മ​തേ​ത​ര രാ​ജ്യം എ​ന്ന നി​ല​യി​ൽ മ​തം ഏ​തെ​ന്ന് പ​രി​ഗ​ണി​ക്കാ​തെ എ​ല്ലാ മ​ത​ച​ട​ങ്ങു​ക​ളും ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ എ​ല്ലാ മ​ത​ങ്ങ​ളു​ടേ​യും ആ​ഘോ​ഷ വേ​ള​യി​ൽ പ്ര​സി​ഡ​ന്‍റ് ആ​ശം​സ അ​റി​യി​ക്കു​മെ​ന്നും അ​ശോ​ക് മാ​ലി​ക് പ​റ​ഞ്ഞു.

error: Content is protected !!