കണ്ണൂരില് വിശ്വാസികളെ കയ്യേറ്റം ചെയ്യാൻ ആർ എസ് എസ് ശ്രമം; കെ പി രാമനുണ്ണി ഉൾപ്പെടെ ഉള്ളവരെ തടഞ്ഞു

കണ്ണൂർ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്ക് എത്തിയ വിശ്വാസികളെ കയ്യേറ്റം ചെയ്യാൻ ആർ എസ് എസ് ശ്രമം.
ശയന പ്രദക്ഷിണം ചെയ്യുമ്പോൾ സാഹിത്യകാരൻ കെ പി രാമനുണ്ണി ഉൾപ്പെടെ ഉള്ളവരെ തടഞ്ഞു.ജമ്മു കശ്മീരിലെ കത്വയിൽ ക്ഷേത്രത്തിനകത്ത് എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനെതിരെ ഹിന്ദുമത വിശ്വാസികളുടെ പ്രായശ്ചിത്ത ശയന പ്രദക്ഷിണത്തിനെത്തിയതായിരുന്നു കെ പി രാമനുണ്ണി.മത വിശ്വാസവും ആരാധനാനാലയങ്ങളും ദുരുപയോഗം ചെയ്യുന്നതിനെതിരെയായിരുന്നു കണ്ണൂർ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില് പ്രായശ്ചിത ശയന പ്രദക്ഷിണം.

error: Content is protected !!