രാജ്യസഭ : എളമരം കരീം സിപിഎം സ്ഥാനാർഥി

രാജ്യസഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി എളമരം. സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. ഇന്നു രാവിലെ നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം.
2006-ൽ അധികാരത്തിലേറിയ എൽ.ഡി.എഫ്. മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രി ആയിരുന്നു എളമരം.
പ്രഖ്യാപനം അൽപസമയത്തിനകമുണ്ടാകും. ബിനോയ് വിശ്വമാണ് സിപിഐയുടെ സ്ഥാനാർഥി. കേരളത്തിനുള്ള മൂന്ന് രാജ്യസഭാ സീറ്റിൽ യുഡിഎഫിന് അവകാശപ്പെട്ട മൂന്നാമത്തേത് കേരള കോൺഗ്രസ് എമ്മിന് കോൺഗ്രസ് നൽകി.

error: Content is protected !!