മുന്നണി പ്രവേശം; കോൺഗ്രസ് എമ്മിന്റെ പാർലമെന്ററി പാർട്ടി യോഗം ഇന്ന്

മുന്നണി പ്രവേശം സംബന്ധിച്ച് ചർച്ച ചെയ്യാൻ കേരള കോൺഗ്രസ് എമ്മിന്റെ പാർലമെന്ററി പാർട്ടിയോഗം ഇന്ന് ചേരും. രാജ്യസഭാ സ്ഥാനാർത്ഥിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. കേരളത്തിൽ യുഡിഎഫിന് ജയിക്കാവുന്ന രാജ്യസഭാ സീറ്റ് വേണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം ഇന്നലെ ദില്ലിയിൽ നടന്ന ചർച്ചയിൽ കോൺഗ്രസ് അംഗീകരിച്ചിരുന്നു.

വിശാലതാൽപര്യം മുൻ നിർത്തി നാല് വർഷത്തേക്ക് സീറ്റ് കേരള കോൺഗ്രസിന് നൽകണമെന്ന സംസ്ഥാന നേതാക്കളുടെ ശുപാർശയ്ക്ക് രാഹുൽ ഗാന്ധി അംഗീകാരം നൽകുകയായിരുന്നു.

error: Content is protected !!