പഴയങ്ങാടി എട്ടികുളത്ത് പള്ളിയിൽ നമസ്ക്കാരത്തിനിടെ ഉണ്ടായ സംഘർഷം: 300 പേർക്കെതിരെ കേസ് 50ഓളം പേരെ കസ്റ്റഡിയിലെടുത്തു

പഴയങ്ങാടി എട്ടിക്കുളത്ത് കാന്തപുരം വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള തഖ്വ പളളിയിൽ ജുമാനിസ്കാരത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 300 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.50 ഓളം പേരെ കസ്റ്റഡയിൽ എടുത്തു.75 ഓളം ബൈക്കുകളും നാല് മറ്റ് വാഹനങ്ങളും പിടികൂടി.പോലിസ് സ്റ്റേഷന് മുന്നിൽ ഇരുവിഭാഗത്തിലെയും നൂറുകണക്കിനാളുകൾ തമ്പടിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഘർഷം ഉടലെടുത്തത്. പുറത്ത് നിന്നും ആളെകൊണ്ട് വന്ന് ജുമാ നമസ്കാരം നടത്തുന്നതിനെ ഒരു സംഘം സംഘടിച്ചെത്തി തടയുകയും കല്ലെറിയുകയും ചെയ്തതിനെ തുടർന്ന് പോലീസ് ഗ്രനെഡ് പ്രയോഗിക്കുകയായിരുന്നു കല്ലെറിൽ പോലിസുകാർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

error: Content is protected !!