പയ്യാവൂർ ചതുരമ്പുഴയിൽ കാർ മറിഞ്ഞു കത്തി: രണ്ട് മരണം
കണ്ണൂർ പയ്യാവൂർ ചതുരമ്പുഴയിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു.
കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞാണ് അപകടം ഉണ്ടായത്.ചന്ദനക്കാം പാറാ സ്വദേശികളായ അനൂപ് ജോയ് (19),
റിജിൽ ജോണി(18)എന്നിവരാണ് മരിച്ചത്.അപകടത്തിൽ കാർ കത്തി നശിച്ചു,ഒരാളുടെ മൃതദേഹം കത്തി കരിഞ്ഞ നിലയിലാണ് രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.
ഇന്നു രാവിലെ 8 മണിയോടെയായിരുന്നു അപകടം. പയ്യാവൂരിൽ നിന്നും പൈസക്കരിയിലേക്ക് പോകുകയായിരുന്നKL59 K / 5975 നമ്പർ കാറാണ് അപകടത്തിൽപ്പെട്ടത്.ഇടിയുടെ ആഘാതത്തിൽ കാർ രണ്ടായി പിളർന്ന് തീപ്പിടിക്കുകയായിരുന്നു. ചന്ദനക്കാംപാറ സ്വദേശികളായ മാത്യുവിന്റെ മകൻ ഷിൽ ജോ (19) വർക്കിയുടെ മകൻ ഡിനോ (19) എന്നിവരെയാണ് നാട്ടുകാർ ഗുരുതരമായ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളെജിൽ എത്തിച്ചത് .ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.