അന്‍വര്‍ എം.എല്‍.എയുടെ പാർക്കിന് സമീപം മണ്ണിടിച്ചിൽ: അപകടസാധ്യതയെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്

നിലമ്പൂർ എംഎൽഎ പി.വി.അൻവറിന്റെ ഉടമസ്ഥതയിലുള്ള വാട്ടർ തീം പാർക്കിന് സമീപം മണ്ണിടിച്ചിൽ.
കക്കടാംപൊയിലിലുള്ള എംഎൽഎയുടെ അമ്മ്യൂസ്മെന്‍റ് പാര്‍ക്കിന് സമീപത്തെ റിസോർട്ടിന് അടുത്താണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പാർക്കിലേക്കാവശ്യമായ വെള്ളമെടുക്കുന്ന കുളത്തിന് സമീപമാണ് മണ്ണിടിഞ്ഞത്.

അതേസമയം ഇവിടെ വീണ്ടും മണ്ണിടിച്ചിൽ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നാണ് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്. പാർക്കിന് താഴെ വേറെയും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ സംഭവിച്ചത് ജനറേറ്റർ മുറിക്ക് സമീപമാണെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് കൂടരഞ്ഞി വില്ലേജ് ഓഫീസർ ദുരന്തനിവാരണ വകുപ്പിന് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.

പരിസ്ഥിതി ദുര്‍ബല മേഖലയില്‍ നിര്‍മ്മിച്ച പാര്‍ക് ഇപ്പൊഴും വിവാദത്തിലാണ്. കേസുകള്‍ നിലനില്‍ക്കെത്തന്നെയാണ് ഇപ്പോള്‍ മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. ഇത് കൂടുതല്‍ വിവാദങ്ങളിലേക്ക് പാര്‍ക്കിനെ എത്തിക്കാന്‍ സാധ്യതയുണ്ട്.

error: Content is protected !!