പഴംതീനി വവ്വാലുകളില്‍ നിപ്പ വൈറസില്ലെന്ന് പരിശോധനാ ഫലം ; ചെന്നൈയില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും

ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പഴംതീനി വവ്വാലുകളില്‍ നിപ്പ വൈറസില്ലെന്ന് തെളിഞ്ഞത്. പേരാമ്പ്ര ചങ്കരോത്തു നിന്നും പരിശോധനക്കയച്ച വവ്വാലുകളുടെ സ്രവത്തില്‍ വൈറസില്ല. അതേസമയം വൈറസിന്റെ ഉറവിടം വവ്വാലുകളില്‍ നിന്നല്ലെന്ന് പൂര്‍ണമായും പറയാനാവില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

നിപ്പാ വൈറസിന്റെ ഉറവിടം എവിടെ നിന്നാണെന്ന് കണ്ടെത്തുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ചെന്നൈയില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും.

error: Content is protected !!