നീറ്റ് പരീക്ഷ റാങ്ക് നേട്ടത്തിന്റെ അഭിമാനത്തിൽ ആഷ്‌ന. സന്തോഷം പങ്കുവെച്ചത് പഠിച്ച സ്കൂളിന്റെ വികസനത്തിലേക്ക് സംഭാവന നല്‍കി

രാജ്യത്തെ മെഡിക്കൽ ഡെന്റൽ പ്രവേശനത്തിനായുള്ള ഏകീകൃത പരീക്ഷയായ നീറ്റിൽ 738-ആം റാങ്കുമായി (കേരളത്തിൽ 52 ആം റാങ്ക്) മലപ്പട്ടം പന്നിയോട്ടുവയലിലെ ആഷ്ന. കെ.ബി. നാടിന്റെ അഭിമാനമായി.മലപ്പട്ടം അടിച്ചേരിയിലെ കെ.ഭാസ്കരൻ (കോ-ഓപ്പറേറ്റീവ് Asst. Registrar ഓഫീസർ, കാസറഗോഡ്),രതി ദമ്പതികളുടെ ഇളയ മകളാണ് ആഷ്‌ന.

മെഡിക്കൽ ഡെന്റൽ പ്രവേശനത്തിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയിൽ ഇക്കുറി പന്ത്രണ്ടര ലക്ഷത്തിലധികം പേർ പരീക്ഷ എഴുതിയതിൽ 7 ലക്ഷത്തോളം പേരാണ് യോഗ്യത നേടിയത്. കേരളത്തിൽ നിന്നും എഴുപത്തിരണ്ടായിരം പേർ പ്രവേശന ലിസ്റ്റിൽ ഇടം നേടി.അതിൽ 738-)മത്തെറാങ്കുമായാണ് കെ.ബി.ആഷ്‌ന മലപ്പട്ടത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച റാങ്കുനേട്ടം സ്വന്തമാക്കിയത്.

കഴിഞ്ഞ വർഷത്തെ പ്രവേശനലിസ്റ്റിൽ ഉൾപെട്ട ആഷ്‌ന പരിയാരം മെഡിക്കൽ കോളേജിൽ ചേർന്ന് പഠനം തുടങ്ങിയെങ്കിലും ഫുൾ മെറിറ്റിൽത്തന്നെ തനിക്കൊന്നുകൂടെ ശ്രമിച്ചാൽ സാധിക്കും എന്ന ഉറച്ച ആത്മവിശ്വാസത്തിൽ റിപ്പീറ്റ് ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു. തന്റെ രക്ഷിതാക്കൾക്ക് ഭാരമായേക്കാവുന്ന ഫീസിന് പകരം ഗവണ്മെന്റ് കോളേജിലെ ഫീസിൽ തന്നെ പഠിക്കാനായിരുന്നു ആഷ്‌നയുടെ താല്പര്യം.

റാങ്ക്നേട്ടത്തിന്റെസന്തോഷംമധുരവിതരണത്തിലോ മറ്റോ ഒതുക്കാൻ ആഷ്‌ന തയ്യാറായിരുന്നില്ല. എല്ലാ വിഷയത്തിലും A+ ഓടെ പത്താം തരം വിജയിക്കാൻ തന്നെ പ്രാപ്തമാക്കിയ മലപ്പട്ടം സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്കുള്ള സംഭാവന ആഷ്നയും കുടുംബഅംഗങ്ങളും ചേർന്ന് സ്കൂൾ വികസനസമിതി ഭാരവാഹികൾക്ക് കൈമാറി.

നന്നായി പഠിച്ച് നല്ലൊരു ഡോകടറായി ഗ്രാമീണ മേഖലയിലുള്ളവർക്കും വിദഗ്ദ്ധ ചികിത്സ നൽകുന്ന ഒരു ജനകീയ ഡോക്ടറായി മാറണം എന്നാണ് അഷ്നയുടെ ആഗ്രഹം.ചേച്ചി അഭിനയുടെ വഴിയിൽ പാഠ്യേതര വിഷയങ്ങളിലും കഴിവ് തെളിയിച്ച ആഷ്‌ന യുവജനോത്സവങ്ങളിൽ അടക്കം നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

error: Content is protected !!