മുഹമ്മദ് യാസീന്‍ പുതിയ വിജിലന്‍സ് മേധാവി;

ഡിജിപി മുഹമ്മദ് യാസിന്‍ സംസ്ഥാനത്തെ പുതിയ വിജിലന്‍സ് മേധാവിയായി നിയമിച്ചു. നിലവിലെ വിജിലന്‍സ് മേധാവി എന്‍.സി അസ്താന കേന്ദ്ര സര്‍വീസിലേക്ക് പോയ ഒഴിവിലാണ് പുതിയ നിയമനം.ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങും. നിലവില്‍ ക്രൈംബ്രാഞ്ച് ഡിജിപിയാണ് മുഹമ്മദ് യാസിന്‍. യാസിനു പകരം പുതിയ ക്രൈംബ്രാഞ്ച് മേധാവിയായി ഷേഖ് ദര്‍വേഷ് സാഹിബ് ചുമതലയേല്‍ക്കും.കൂടാതെ പത്തോളം എസ്പിമാര്‍ക്കും സ്ഥലം മാറ്റമുണ്ട്.

error: Content is protected !!