സീ​താ ദേ​വി ടെ​സ്റ്റ് ട്യൂ​ബ് ശി​ശു,നാ​ര​ദ​ന്‍ ഗൂ​ഗിള്‍ : വിവാദ പരാമര്‍ശവുമായി ബി​ജെ​പി മ​ന്ത്രി

മ​ഹാ​ഭാ​ര​ത​ത്തെ വി​ടാ​തെ പി​ടി​കൂ​ടി ഉ​ത്ത​ർ​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി ദി​നേ​ശ് ശ​ർ​മ. ടെ​സ്റ്റ് ട്യൂ​ബ് ശി​ശു പ​രീ​ക്ഷ​ണ​ത്തി​നു തു​ട​ക്ക​മി​ട്ട​ത് രാ​മാ​യ​ണ​കാ​ല​ത്താ​ണെ​ന്നും സീ​താ ദേ​വി​യു​ടെ ജ​ന​നം ഇ​തി​നു സ​മാ​ന​മാ​യ രീ​തി​യി​ലാ​യി​രു​ന്നെ​ന്നു​മാ​ണ് മ​ന്ത്രി​യു​ടെ ക​ണ്ടെ​ത്ത​ൽ. മ​ഹാ​ഭാ​ര​ത​കാ​ലം തൊ​ട്ടേ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​മു​ണ്ടാ​യി​രു​ന്നെ​ന്നും നാ​ര​ദ​നാ​യി​രു​ന്നു മി​ക​ച്ച റി​പ്പോ​ർ​ട്ട​റെ​ന്നും പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.

സീ​ത ജ​നി​ച്ച​ത് ടെ​സ്റ്റ് ട്യൂ​ബ് പോ​ലൊ​രു സം​വി​ധാ​നം കൊ​ണ്ടാ​യി​രി​ക്ക​ണം. സീ​ത​യു​ടെ പി​താ​വ് ജ​ന​ക​ൻ ക​ല​പ്പ കൊ​ണ്ട് നി​ലം ഉ​ഴു​ത​പ്പോ​ൾ പു​റ​ത്തു​വ​ന്ന കു​ട്ടി​യാ​ണ് സീ​ത. അ​ന്ന​ത്തെ കാ​ല​ത്ത് ടെ​സ്റ്റ്ട്യൂ​ബ് ശി​ശു സ​ന്പ്ര​ദാ​യം നി​ല​നി​ന്നി​രു​ന്നു എ​ന്ന​ല്ലേ ഇ​തി​ന​ർ​ഥം- സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്ക​വെ മ​ന്ത്രി ചോ​ദി​ച്ചു. മ​ഹാ​ഭാ​ര​ത കാ​ല​ത്തും ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നെ​ന്ന ത​ന്‍റെ മു​ൻ വാ​ദം മ​ന്ത്രി ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു.

മ​ഹാ​ഭാ​ര​ത​കാ​ല​ത്തു​പോ​ലും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​മു​ണ്ടാ​യി​രു​ന്നെ​ന്നും നാ​ര​ദ​നാ​യി​രു​ന്നു മി​ക​ച്ച റി​പ്പോ​ർ​ട്ട​റെ​ന്നു​മാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പ​രാ​മ​ർ​ശം. മ​ഹാ​ഭാ​ര​ത കാ​ല​ത്താ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തെ​ന്നു പ​റ​ഞ്ഞ മ​ന്ത്രി, ഇ​തി​നെ ന്യാ​യീ​ക​രി​ക്കാ​ൻ മ​ഹാ​ഭാ​ര​ത​ത്തി​ൽ​നി​ന്നു നി​ര​വ​ധി ഉ​ദാ​ഹ​ര​ണ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി. പു​രാ​ണ​ക​ഥാ​പാ​ത്ര​മാ​യ സ​ഞ്ജ​യ​ൻ ഹ​സ്ത​നി​പു​ര​ത്തി​ൽ ഇ​രു​ന്നു​കൊ​ണ്ട് പ​ക്ഷി​യു​ടെ ക​ണ്ണി​ലൂ​ടെ മ​ഹാ​ഭാ​ര​ത​യു​ദ്ധ​ത്തി​ലെ സം​ഭ​വ​ങ്ങ​ൾ അ​ന്ധ​നാ​യ ധൃ​ത​രാ​ഷ്ട്ര​ർ​ക്കു വി​വ​രി​ച്ചു ന​ൽ​കി​യി​രു​ന്ന​ത് മ​ന്ത്രി ഉ​ദാ​ഹ​രി​ച്ചു.

നാ​ര​ദ​നെ ഗൂ​ഗി​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യും മ​ന്ത്രി പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി. ഇ​ന്ന​ത്തെ കാ​ല​ത്തെ ഗൂ​ഗി​ളാ​ണ് അ​ന്ന​ത്തെ നാ​ര​ദ​നെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. നാ​രാ​യ​ണ എ​ന്നു മൂ​ന്നു​പ്രാ​വ​ശ്യം പ​റ​ഞ്ഞാ​ൽ സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നാ​യി നാ​ര​ദ​നു ലോ​ക​ത്ത് എ​വി​ടെ​യും എ​ത്താ​നാ​കു​മാ​യി​രു​ന്നെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

ഇ​ത് ആ​ദ്യ​മാ​യ​ല്ല മ​ഹാ​ഭാ​ര​ത​ത്തെ ബ​ന്ധ​പ്പെ​ടു​ത്തി ബി​ജെ​പി നേ​താ​ക്ക​ൾ ശാ​സ്ത്ര​ത്തെ അ​പ​ഗ്ര​ഥി​ക്കു​ന്ന​ത്. ഇ​ന്‍റ​ർ​നെ​റ്റ്, പ്ലാ​സ്റ്റി​ക് സ​ർ​ജ​റി, പ​രി​ണാ​മ​സി​ദ്ധാ​ന്തം, ആ​ണ​വ പ​രീ​ക്ഷ​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലും സ​മാ​ന​മാ​യ പ്ര​സ്താ​വ​ന​ക​ളു​മാ​യി ബി​ജെ​പി നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ത​ൽ അ​ടു​ത്തി​ടെ ചു​മ​ത​ല​യേ​റ്റ ത്രി​പു​ര മു​ഖ്യ​മ​ന്ത്രി ബി​പ്ല​വ് ദേ​ബ് വ​രെ, തെ​ളി​യി​ക്ക​പ്പെ​ട്ട ശാ​സ്ത്ര സ​ത്യ​ങ്ങ​ളു​മാ​യി മ​ഹാ​ഭാ​ര​ത​ത്തെ ബ​ന്ധ​പ്പെ​ടു​ത്തി പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി.

error: Content is protected !!