ഡിസിസി ഓഫീസില്‍ കോൺഗ്രസ്സ് പതാകയ്ക്ക് മുകളിൽ ലീഗ് പതാക

കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതില്‍ പ്രതിഷേധിച്ച് അജ്ഞാതര്‍ മലപ്പുറം കുന്നുമ്മലില്‍പ്രവര്‍ത്തിക്കുന്ന ഡിസിസി ഓഫീസില്‍ ലീഗ് പതാക ഉയര്‍ത്തി. കൊടിമരത്തില്‍ കോണ്‍ഗ്രസ് പതാകയ്ക്ക് മുകളിലായിട്ടാണ് ഇന്നലെ രാത്രി പത്തര മണിയോടെ ലീഗ് പതാക പ്രത്യക്ഷപ്പെട്ടത്. മുന്നണിയുടെ പോലും ഭാഗമല്ലാത്ത മാണിഗ്രൂപ്പിന് രാജ്യസഭാ സീറ്റ് നല്‍കുന്നതില്‍ മുന്നില്‍ പ്രവര്‍ത്തിച്ചത് ലീഗ് എം.പിയും മുതിര്‍ന്ന നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയായിരുന്നു ഇതില്‍ പ്രതിഷേധിച്ചാണ് കൊടിമരത്തില്‍ ലീഗ് പതാക ഉയര്‍ത്തിയതെന്നാണ് കരുതുന്നത്.


രാജ്യസഭാ സീറ്റ് വിട്ട് കൊടുത്തതില്‍ വലിയ പ്രതിഷേധം കോണ്‍ഗ്രസിലെ യുവ നേതാക്കളില്‍ നിന്നടക്കം ഉയര്‍ന്നിരുന്നു. പലയിടങ്ങിളിലും കോലം കത്തിക്കലും പ്രതിഷേധ പ്രകടനവുമെല്ലാം നടന്നപ്പോഴാണ് കോണ്‍ഗ്രസ് പതാകയ്ക്ക് മുകളില്‍ ലീഗ് പതാക ഉയര്‍ത്തി അജ്ഞാതര്‍ പ്രതിഷേധിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കുമെന്ന് ഡിസിസി പ്രസിഡൻറ് അറിയിച്ചു.

error: Content is protected !!