സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായി ലയണ്‍സ് ക്ലബ്‌ ഓഫ് കാനന്നൂര്‍ സൗത്ത്

സാമൂഹിക ,സാംസ്ക്കാരിക ജീവകാരുണ്യ മേഖലയില്‍ ഏറെ ഇടപെടല്‍ നടത്തുന്ന ലയണ്‍സ് ക്ലബ്‌ ഓഫ് കാനന്നൂര്‍ സൗത്ത് ,അഭിമാനകരമായ നിരവധി പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പിലാക്കിയത്‌. “രാജകീയം”എന്ന പേരിൽ പത്ത് ഗവർണർമാരെ  ഒരേ വേദിയില്‍   ആദരിച്ച ചടങ്ങ് കെട്ടിലും മട്ടിലും പുതുമ  നിറഞ്ഞതായി.

ഗവർണർ ലയൺ അഡ്വക്കറ്റ്  ഡെന്നീസ് തോമസ്‌ എം.ജെ.എഫ്, എം.പി ലയണ്‍ റിച്ചാര്‍ഡ്‌ ഹേ എം.ജെ.എഫ്, ലയണ്‍ പ്രൊഫ. വര്‍ഗീസ്‌ വൈദ്യന്‍ എം.ജെ.എഫ്, ലയണ്‍ വര്‍ഗീസ്‌  സൈമണ്‍ എം.ജെ.എഫ്, ലയണ്‍ ഡോ. ദാമോദരന്‍ പി. എം.ജെ.എഫ്, ലയണ്‍ പ്രൊഫ. മനോമോഹന്‍ എം.ജെ.എഫ്, ലയണ്‍ എഞ്ചി. സുരേഷ് ബാബു എം.ജെ.എഫ്, ലയണ്‍ ഡോ. സുചിത്ര സുധീര്‍ എം.ജെ.എഫ്, ലയണ്‍ സി.എ.എ.ജെ മാത്യു എം.ജെ.എഫ്, ലയണ്‍ കെ.സുജിത് എം.ജെ.എഫ് എന്നിവരെയാണ് കണ്ണൂര്‍ മഞ്ചപ്പാലത്തെ ലയണ്‍സ് ക്ലബ് ഓഫ് കാനന്നൂര്‍ സൗത്ത് ഓഡിറ്റോറിയത്തില്‍ വച്ച് ആദരിച്ചത്.

കിരീടം, പൊന്നാട, നിറതാലം എന്നിവ നല്‍കിയാണ്‌ പ്രസിഡന്റ് ലയണ്‍ അമര്‍നാഥ് ജി.വൈ  എം.ജെ.എഫ്  ഗവര്‍ണ്ണര്‍മാരെ ആദരിച്ചത്.

രാത്രി കാലങ്ങളില്‍  തെരുവ്  നായ ശല്യവും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും കൊണ്ട് വലയുന്ന  പടന്നപ്പാലത്ത് ഒരു ലക്ഷം രൂപ ചിലവില്‍   മൂന്നു സോളാര്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. ചിറക്കലിലെ അംഗന്‍വാടി നവീകരണം, സ്കൂളുകള്‍ക്ക് സാനിറ്ററി നാപ്കിന്‍ വെന്റിംഗ് മഷീനുകള്‍,വാട്ടര്‍ പ്യൂരിഫയര്‍ എന്നിവ സൌജന്യമായി വിതരണം ചെയ്തു. പത്തോളം കുടുംബങ്ങള്‍ക്കാണ് ലയണ്‍സ് ക്ലബ് ഓഫ് കാനന്നൂര്‍ സൗത്ത് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നത്. വൃക്ക രോഗം ബാധിച്ച് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ധനസഹായവും നല്‍കുന്നുണ്ട്. ഇത്തരം ഒട്ടനവധി ജനോപകാരപ്രദവും ജീവകാരുണ്യപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഇന്റര്‍നാഷണല്‍ പ്രസിഡന്റിന്റെ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട് ലയണ്‍സ്ക്ലബ് ഓഫ് സൗത്ത് കാനന്നൂര്‍. ക്ലബിനുള്ള അംഗീകാരമായി തൃശ്ശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ക്ലബ് പ്രസിഡന്റ് ലയണ്‍ അമര്‍നാഥ് ജി.വൈ  എം.ജെ.എഫ്നെ ആദരിച്ചിരുന്നു.

സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ലയണ്‍സ് എന്ന പ്രസ്ഥാനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഈ വര്‍ഷം ഫാമിലി പെന്‍ഷന്‍ നടപ്പിലാക്കിയിട്ടുണ്ട്. പത്ത് ഗവര്‍ണര്‍മാരെ ഒരുമിച്ച് ഒരു വേദിയില്‍ അണിനിരത്തുക വഴി ഒരു   പുതിയ ലയണ്‍ സംസ്ക്കാരത്തിനാണ് ലയണ്‍സ്ക്ലബ് ഓഫ് സൗത്ത് കാനന്നൂര്‍ തുടക്കമിട്ടത്.   ഇതിലൂടെ സേവനത്തിന്റെയും  ആശയസംവാദത്തിന്റെയും ഒത്തുചേരലിന്റെയും വേദിയായി   രാജകീയം ’18 എന്ന   പരിപാടി.

 

 

error: Content is protected !!