ശയന പ്രദിക്ഷിണ സംഘര്‍ഷം; ഇരുപത് പേര്‍ക്കെതിരെ കേസ്

കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശയന പ്രദിക്ഷണ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇരുപത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്. കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് എഴുത്തുകാരന്‍ കെ.പി രാമനുണ്ണി നടത്തിയ ശയന പ്രദിക്ഷിണം ഇന്നലെ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ശയന പ്രദിക്ഷിണം തുടങ്ങിയപ്പോള്‍ ഫോട്ടോ എടുത്തത്തിന്റെ പേരില്‍ തുടങ്ങിയ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് രാമനുണ്ണിയുടെ പ്രായശ്ചിത്ത ശയനപ്രദിക്ഷിണത്തിന്റെ പേരില്‍ ക്ഷേത്രത്തിനുള്ളില്‍ വച്ച് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

ബിജെപി പ്രവര്‍ത്തകരായ സി.സി രതീഷ്‌, ടി.സി അനുരാഗ്, പള്ളിപ്രം പ്രകാശന്‍, സിപിഎം പ്രവര്‍ത്തകരായ എടക്കാടന്‍ രവി, തോടേന്‍ മോഹനന്‍, ഇരിങ്ങ ഗോപാലന്‍ തുടങ്ങി ഇരുപത് പേര്‍ക്കെതിരെയാണ് കേസ്.

error: Content is protected !!