സുധീരന്‍ ഇറങ്ങിപ്പോയി

മാണി വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന വി.എം സുധീരന്‍ യു.ഡി.എഫ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. ഇന്നലെ തന്നെ പരസ്യമായ പ്രതികരണം നടത്തിയ സുധീരന്‍ നേതൃയോഗം ആരംഭിച്ചപ്പോള്‍ തന്നെ തന്റെ നിലപാട് ശക്തമായി യോഗത്തെ അറിയിച്ചു. രാജ്യസഭാ സീറ്റ് മാണി ഗ്രൂപ്പിന് നല്‍കിയത് കോണ്ഗ്രസ് കീഴടങ്ങുന്നതിന് തുല്യമാണെന്നും പ്രവര്‍ത്തകരുടെ വികാരം മനസിലാക്കണമെന്നും, ഇതിനു പാര്‍ടി കനത്ത വില നല്‍കേണ്ടി വരുമെന്നും സുധീരന്‍ പറഞ്ഞു.

മാണി എത്തുന്നതിനു മുന്‍പായിരുന്നു സുധീരന്റെ പ്രതികരണം. മാണിയും സംഘവും യോഗത്തിന് എത്തുന്ന വിവരം ലഭിച്ചതോടെ സുധീരന്‍ യോഗം നടക്കുന്ന ഹാള്‍ വിട്ടു പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഇപ്പോള്‍ എടുത്ത തീരുമാനത്തിന്റെ ഉപഭോക്താകള്‍ ബിജെപി ആണെന്ന് സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

error: Content is protected !!