ശക്തമായ കാറ്റും മഴയും : സംസ്ഥാനത്ത് 6 മരണം

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് ക​ന​ത്ത നാ​ശ​ന​ഷ്ടം. ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും മ​രം ക​ട​പു​ഴ​കി വീ ​ണ​തി​നെ തു​ട​ർ​ന്നും ഒ​ടി​ഞ്ഞു വീ​ണ മ​രം നീ​ക്കം ചെ​യ്യു​ന്ന​തി​നി​ട​യി​ലു​മു​ണ്ടാ​യ വ്യ​ത്യ​സ്ത അ​പ​ക​ട​ങ്ങ​ളി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി ദീ​പ (44), ചാ​ലി​യം വെ​സ്റ്റ് പ​രേ​ത​നാ​യ മ​ര​ക്കാ​ര്‍ കു​ട്ടി​യു​ടെ ഭാ​ര്യ ഖ​ദീ​ജ​ക്കു​ട്ടി (60),ക​ണ്ണൂ​ർ സ്വ​ദേ​ശി ര​വീ​ന്ദ്ര​ൻ(65), അ​ഡൂ​ർ ദേ​ലം​പാ​ടി ചെ​ർ​ല​കൈ യി​ലെ ച​നി​യ നാ​യ​ക്ക്(65), ക​ണ്ണൂ​ർ ച​ക്ക​ര​ക്ക​ൽ ത​ല​വി​ൽ സ്വ​ദേ​ശി പ​ടി​ഞ്ഞാ​റ​യി​ൽ ഗം​ഗാ​ധ​ര​ൻ (65), കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ൻ​സി​ഫി​ന്‍റെ മ​ക​ൾ ഫാ​ത്തി​മ സൈ​ന​ബ് (4) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വീ​ടി​നു സ​മീ​പ​ത്തെ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ദീ​പ മ​രി​ച്ച​ത്. ഒ​ടി​ഞ്ഞു വീ​ണ മ​രം വെ​ട്ടി​മാ​റ്റു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​പ​ക ട​ത്തി​ലാ​ണ് ര​വീ​ന്ദ്ര​ന്‍റെ‌ മ​ര​ണം. ശ​ക്ത​മാ​യ കാ​റ്റി​ല്‍ തെ​ങ്ങ് മു​റി​ഞ്ഞ് വീ​ണാ​ണ് ഖ​ദീ​ജ​ക്കു​ട്ടി മ​രി​ച്ച​ത്. ര​ണ്ടു ദി​വ​സ​മാ​യി കാ​ണാ​താ​യ ച​നി​യ നാ​യ​ക്കി​നെ മ​രി​ച്ച നി​ല​യി​ൽ പ​യ​സ്വി​നി പു​ഴ​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​ക​ളെ കാ​ണാ​ൻ പോ​ക​വേ  വീടിന് സമീപത്തെ മതിലിടിഞ്ഞ് വീണാണ് കണ്ണൂർ ചക്കരക്കൽ  മാച്ചേരിയിലെ ഗം​ഗാ​ധ​ര​ൻ മ​തി​ലി​ടി​ഞ്ഞ് വീ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ക​ളി​ക്കാ​ൻ പോ​യ ഫാ​ത്തി​മ​യെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വെ​ള്ള​ക്കെ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ ഇ​ടു​ക്കി ജി​ല്ല​യി​ൽ നാ​ലു പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ സം​സ്ഥാ​ന​ത്തെ മി​ക്ക ജി​ല്ല​ക​ളി​ലും അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കൊ​പ്പം ക​ന​ത്ത കാ​റ്റും തു​ട​രു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി മു​ത​ൽ പെ​യ്ത മ​ഴ​യി​ലും കാ​റ്റി​ലും ക​ന​ത്ത കൃ​ഷി​നാ​ശം റി​പ്പോ ർ​ട്ടു ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ക​ണ്ണൂ​ർ ജി​ല്ല​യി​ല്‍ കു​റ്റി​ക്കാ​ട്ടൂ​ര്‍ , ചെ​ല​വൂ​ർ, കൊ​യി​ലാ​ണ്ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ര​ങ്ങ​ള്‍ റോ​ഡി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ണു. കൊ​യി​ലാ​ണ്ടി​യി​ല്‍ സ്വ​കാ​ര്യ ബ​സി​നു മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ക​ട​ലു​ണ്ടി​യി​ല്‍ ത​ണ​ല്‍​മ​ര​വും തെ​ങ്ങും റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ വീ​ണ​തി​നെ​ത്തു​ട​ര്‍​ന്ന് ട്രെ​യി​ന്‍​ഗ താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.

ഇ​ടു​ക്കി ജി​ല്ല​യി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ​തി​നെ തു​ട​ർ​ന്നും വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്നു​മാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ​ത്. നി​ര​വ​ധി ഇ​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി ബ​ന്ധ​വും ത​ക​രാ​റി​ലാ​യി. റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി​വീ​ണ​തി​നെ തു​ട​ർ​ന്ന് ട്രെ​യി​ൻ ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് വ​ള്ളി​ക്കു ന്നി​നും ക​ട​ലു​ണ്ടി​ക്കും ഇ​ട​യി​ലാ​ണ് ട്രാ​ക്കി​ൽ മ​രം വീ​ണ​ത്. ഇ​തേ തു​ട​ർ​ന്ന് പ​ല ട്രെ​യി​നു​ക​ളും വൈ​കി​യോ​ടു​ക​യാ​ണ്. അ​തേ​സ​മ​യം ബു​ധാ​ന​ഴ്ച രാ​വി​ലെ വ​രെ സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഏ​ഴു മു​ത​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്. തി​ങ്ക​ൾ മു​ത​ൽ ബു​ധ​ൻ വ​രെ​യു​ള്ള ദി​വ​സ ങ്ങ​ളി​ൽ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ 12 മു​ത​ൽ 20 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള അ​ത്യ​ന്തം ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ കാ​റ്റി​ന്‍റെ വേ​ഗം മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ​യാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലും ക​ട​ൽ​പ്ര​ക്ഷു​ബ്ധ​മാ​കാ​നും സാ​ധ്യ​ത​യു​ള്ള​തി നാ​ൽ മീ​ൻ​പി​ടു​ത്ത​ക്കാ​ർ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി. 4.5 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ലു​ള്ള തി​ര​മാ​ല​ക​ൾ ഉ​ണ്ടാ കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

error: Content is protected !!