നിപ്പ വൈറസ് ആയിരംപേര്‍ നിരീക്ഷണത്തില്‍

നിപ്പ വൈറസ് സംശയിക്കുന്ന ആയിരത്തോളം പേര്‍ നിരീക്ഷണത്തിലാണ്. ജാഗ്രത ഇനിയും തുടരുമെന്നും നിപ്പയുടെ രണ്ടാംഘട്ടം പ്രതീക്ഷിച്ചിരുന്നതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.നിപ്പാ ബാധയില്‍ രണ്ടുദിവസത്തിനിടെ മൂന്നുപേര്‍കൂടി മരിച്ച സാഹചര്യത്തില്‍ കോഴിക്കോടിന്‍റെ അകനാടുകള്‍ അടക്കം അതീവ ജാഗ്രതയിലാണ്. ഈ സാഹചര്യത്തിലാണു മന്ത്രിയുടെ നിര്‍ദേശം.

ബാലുശേരി ആശുപത്രിയില്‍ സ്വീകരിച്ചത് കരുതല്‍ നടപടി മാത്രമാണെന്നും ഓസ്ട്രേലിയന്‍ മരുന്നുകള്‍ പ്രയോഗിക്കാന്‍ വിദഗ്ധസംഘം കേരളത്തിലെത്തുമെന്നും മന്ത്രി അറിയിച്ചു.മുൻകരുതലായി കോഴിക്കോട് ജില്ല കോടതി അടച്ചിടാൻ കലക്ടർ അനുമതി തേടി. മരിച്ച രണ്ടു പേർ ചികിൽസ തേടിയ ബാലുശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും അവധി നൽകി. ജപ്പാനിൽ നിന്ന് പുതിയ മരുന്നെത്തിക്കാനുള്ള നടപടികൾക്കും തുടക്കമായി.

error: Content is protected !!