കോളേജ് പ്രൊഫസറായി ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം മഹാനടിയാണ് . പിന്നാലെ താരത്തിന്റെ പുതിയ തമിഴ് , ഹിന്ദി ചിത്രങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും സോഷ്യല്‍മീഡിയയില്‍ നിറയുകയായിരുന്നു. അപ്പോഴെല്ലാം താരം മലയാളത്തിലേക്ക് ഇനി തിരിച്ചെത്തുമോ എന്നായിരുന്നു മലയാളി പ്രേക്ഷകരുടെ സംശയം. ദുല്‍ഖര്‍ ഏറ്റവുമൊടുവില്‍ വേഷമിട്ട മലയാള ചിത്രം സോളോ വലിയ വിജയത്തിലെത്തിയിരുന്നില്ല.

ഇപ്പോഴിതാ അഭ്യൂഹങ്ങളെ നീക്കികൊണ്ട് ദുല്‍ഖറിന്റെ മലയാള ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നു.
അന്‍വര്‍ റഷീദിന്റെ അസ്സോസിയേറ്റ് ഡയറക്ടറായ സലാം ബുക്കരിയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ സംവിധായകന്‍. ജയസൂര്യ ചിത്രം ആടിന്റെ സംവിധായകന്‍ കൂടിയായ മിഥുന്‍ മാനുവലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി കോളേജ് പ്രൊഫസറായി വേഷമിടുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു . ഈ വര്‍ഷം അവസാനത്തോട് കൂടി ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ തമിഴ് ചിത്രമായ ‘കണ്ണും കണ്ണും കൊള്ളയ് അടിത്താല്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ്. അതുപോലെ തന്നെ ദുല്‍ഖറിന്റെ ആദ്യ ഹിന്ദി ചിത്രം ‘കര്‍വാന്‍’ ആഗസ്റ്റില്‍ റീലീസിനായി അണിയറയില്‍ ഒരുങ്ങുകയാണ്.

error: Content is protected !!