പൃഥ്വിരാജിന്റെ വില്ലനായി പ്രകാശ് രാജ്

പൃഥ്വിരാജിന്റെ വില്ലനായി പ്രകാശ് രാജ് മലയാളത്തില്‍ എത്തുന്നു. നൈൻ എന്ന ചിത്രത്തിലാണ് പ്രകാശ് രാജ് അഭിനയിക്കുന്നത്. ഡോ. ഇനയത് ഖാൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.

പൃഥ്വിരാജിന്റെ ആദ്യ നിര്‍മാണ സംരഭമായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണി പിച്വര്‍ റിലീസിങ് ഇന്‍റര്‍നാഷണലുമായി കൈകോര്‍ത്ത് ചെയ്യുന്ന ചിത്രമാണ് നൈൻ. എ ജീനസ് മൊഹമ്മദാണ് സംവിധാനം ചെയ്യുന്നത്.

ഷാന്‍ റഹ്മാനാണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തും. സയന്‍സ് ഫിക്ഷന്‍ സ്വഭാവമുള്ള ചിത്രമായിരിക്കും നൈന്‍.

error: Content is protected !!