കോട്ടയത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകന്റെ കൈ വെട്ടിമാറ്റി.

ജോലി കഴിഞ്ഞെത്തിയ ഭാര്യയേയും കൂട്ടി കാറില്‍ വീട്ടില്‍ എത്തിയപ്പോഴാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ വീട്ടുമുറ്റത്തു സംഘടിച്ചെത്തിയ ആര്‍എസ്എസുകാര്‍ രവിയെ വെട്ടിവീഴത്തുകയായിരുന്നു. ഭര്‍ത്താവിനെ വെട്ടുന്നതു കണ്ട് തടസ്സം നിന്ന ഭാര്യയെ അടിച്ചു വീഴ്ത്തി.

നാട്ടുകാര്‍ രവിയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ക്രമസമാധാനം താറുമാറായതോടെ കലക്ടര്‍ ചിറക്കടവില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.

error: Content is protected !!