ഇന്ന് മെഗാ ബ്ലോക്ക് ; ട്രെയിൻ യാത്രക്കാർ കുടുങ്ങും

അറ്റകുറ്റപ്പണിക്കായി തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ഇന്നു മെഗാ ബ്ലോക്ക് ഏർപ്പെടുത്തും. ഇന്നത്തെ ഏഴു ജോഡി പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. വരുന്ന അഞ്ച് ഞായറാഴ്ചകളിലും മെഗാ ബ്ലോക്കുണ്ടാകും. 90 മിനിറ്റ് നീളുന്ന ബ്ലോക്കുകളായിട്ടാകും ഞായറാഴ്ചകളിൽ അറ്റകുറ്റപ്പണി നടത്തുകയെന്നു ഡിവിഷനൽ റെയിൽവേ മാനേജർ  അറിയിച്ചു.

മെഗാ ബ്ലോക്ക് കൂടാതെ തൃശൂരിലും വളപട്ടണത്തും തിരുനെൽവേലിയും അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. നിശ്ചയിച്ച സമയത്തിനുള്ളിൽ‍ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇന്നു കൂടുതൽ ട്രെയിനുകൾ വൈകാൻ സാധ്യതയുണ്ട്. മഴമൂലം കഴിഞ്ഞയാഴ്ച ഒല്ലൂരിൽ നിശ്ചിത സമയത്തിനുള്ളിൽ പണി തീർക്കാൻ കഴിയാതെ വന്നതോടെ രണ്ടു ദിവസമാണു ട്രെയിനുകൾ വൈകിയോടിയത്.

error: Content is protected !!