യെഡിയൂരപ്പ രാജിവച്ചേക്കും

മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ കർണാടകയിൽ രാഷ്ട്രീയ നാടകം തുടരുന്നു. ‘കാണാതായ’ കോൺഗ്രസ് എംഎൽഎമാരായ ആനന്ദ് സിങ്ങിനെയും പ്രതാപ് ഗൗഡയേയും നിയമസഭയിലെത്തിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ഊർജിതമാക്കിയതോടെ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ബിജെപി ക്യാംപിൽ തിരക്കിട്ടു നടക്കുന്ന ചർച്ചകൾ ഇതാണ് പ്രകടമാക്കുന്നത്. ഭൂരിപക്ഷം തെളിയിക്കാനാകാത്ത സാഹചര്യമുണ്ടായാൽ യെഡിയൂരപ്പയ്ക്ക് സഭയ്ക്കു മുന്നിൽ അവതരിപ്പിക്കാനായി രാജിക്കത്ത് തയാറാക്കുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. അതിനിടെ, നേരത്തെ വിട്ടുനിന്നിരുന്ന കോൺഗ്രസ് എംഎൽഎ ആനന്ദ് സിങ്ങും പ്രതാപ ഗൗഡയും ബെംഗളൂരുവിലെ ഹോട്ടലിൽ നിന്നും നിയമസഭയിലേക്ക് പുറപ്പെട്ടു.

error: Content is protected !!