സീതാറാം യച്ചൂരി കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബുവിന്റെ വീട് സന്ദർശിച്ചു

കൊലപാതക രാഷ്ട്രീയം ആർഎസ്എസിന്റെ കൂടപ്പിറപ്പാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. എല്ലാ രാഷ്ട്രീയ കൊലപാതക പരമ്പരകളിലും ആദ്യ പ്രകോപനമുണ്ടാക്കുന്നത് ആർഎസ്എസാണ്. മാഹിയിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബുവിന്റെ വീട് സന്ദർശിക്കുകയായിരുന്നു യച്ചൂരി. ബാബു ആക്രമിക്കപ്പെട്ട സ്ഥലവും യച്ചൂരി സന്ദർശിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ, എ.പ്രദീപ്കുമാർ എംഎൽഎ എന്നിവർ ഒപ്പമുണ്ടായിരുന്നു.

error: Content is protected !!