ഷമേജ് വധം മൂന്ന് സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ന്യൂമാഹിയിലെ ബി.ജെ.പി ബൂത്ത് പ്രസിഡന്റ് ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി വൈകി വടകരയിലെ ഒരു ലോഡ്ജില്‍ നിന്നാണ് മൂവരേയും പിടികൂടിയത്.സി പി എം പ്രവര്‍ത്തകരായ ചെറുകല്ലായി പുതിയ പറമ്പത്ത് വീട്ടില്‍ ഷബിന്‍ രവീന്ദ്രന്‍ എന്ന ചിക്കു,ചെറുകല്ലായി മലങ്കരവീട്ടില്‍ എം എം ഷാജി എന്ന മണ്ണട്ട ഷാജി, പള്ളൂര്‍ നാലുതറയിലെ നടയന്റവിട ലിജിന്‍ എന്ന ലിച്ചു എന്നിവരാണ് പിടിയിലായത്.

കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളവരാണ് പിടിയിലായതെന്നാണ് സൂചന.
നേരത്തെ രണ്ടു പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇവര്‍ക്ക് കൊലയുമായി നേരിട്ട് ബന്ധമില്ലെന്നാണ് കണ്ടെത്തിയത്. എന്നാല്‍ കസ്റ്റഡിയിലുള്ള ഒരാള്‍ കൃത്യം നടക്കുമ്പോള്‍ മറ്റൊരു സ്ഥലത്തുള്ള സി.സി.ടി.വി ദൃശ്യത്തില്‍ കാണാനുണ്ട്. കൊലയുമായി നേരിട്ട് ബന്ധമില്ലെങ്കിലും സംഭവത്തെ കുറിച്ച് രണ്ട് പേര്‍ക്കും അറിവുള്ളതായാണ് അറിയുന്നത്. ഇവരെ ഏത് രീതിയില്‍ പ്രതിചേര്‍ക്കണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഷമേജിന്റെ കൊലയാളികള്‍ കര്‍ണാടകയിലേക്ക് മുങ്ങി എന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണ സംഘം ബംഗലൂരുവില്‍ നടത്തിയ തെരച്ചിലില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു.

error: Content is protected !!