ഈ മെസേജ് വന്നാൽ വാട്സ്ആപ്പ് നിശ്ചലമാകും

ലോകത്തിലെ ഏറ്റവും വിജയകരവും ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നതുമായ ഇന്‍സ്റ്റന്‍റ് സന്ദേശ ആപ്പാണ് വാട്ട്സ്ആപ്പ്. എന്നാല്‍ പലപ്പോഴും പല വെല്ലുവിളികളും ഈ ആപ്പിനെ തേടി എത്താറുണ്ട്. ഇതില്‍ ഏറ്റവും പുതുതായി എത്തിയിരിക്കുന്നത് ഒരു സ്പാം സന്ദേശമാണ്. ഈ സന്ദേശം കിട്ടി അത് വാട്ട്സ്ആപ്പ് ഉപയോക്താവ് കണ്ടാല്‍ അപ്പോള്‍ തന്നെ അത് ലഭിക്കുന്നയാളുടെ വാട്ട്സ്ആപ്പ് നിശ്ചലമാകുന്നു എന്നതാണ് പ്രശ്നം.

ഒരു കറുത്ത കുത്തും, ഇവിടെ സ്പര്‍ശിക്കരുത് എന്നുമാണ് സന്ദേശത്തിന്‍റെ ഉള്ളടക്കം. നിങ്ങള്‍ ഇവിടെ തൊട്ടാല്‍ നിങ്ങളുടെ വാട്ട്സ്ആപ്പ് നിശ്ചലമാകും. വിദഗ്ധരുടെ അഭിപ്രായ പ്രകാരം ആപ്പിനെ ക്രാഷ് ചെയ്യുന്ന സ്പെഷ്യല്‍ ക്യാരക്ടറാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡ്രോയ്ഡ് ഫോണുകളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എവിടെ നിന്നാണ് ഈ സന്ദേശം ഉണ്ടായത് എന്നത് സംബന്ധിച്ച് ഇപ്പോള്‍ സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ക്ക് സൂചനകള്‍ ഇല്ല.

വലിയ അപകടമൊന്നും ഉണ്ടാക്കില്ലെങ്കിലും ഒരു ഉപയോക്താവിനെ പരിഭ്രാന്തിയിലാക്കുന്നതാണ് ഈ സ്പാം സന്ദേശം. കഴിഞ്ഞ ഫെബ്രുവരിയിലും ഇത്തരത്തില്‍ വാട്ട്സ്ആപ്പിനെ ലക്ഷ്യമാക്കിയുള്ള സ്പാം സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.

error: Content is protected !!