ട്രാക്ക് നവീകരണം: ട്രെയിനുകൾക്ക് നിയന്ത്രണം

ആ​ലു​വ-​അ​ങ്ക​മാ​ലി സെ​ക്ഷ​നി​ൽ ട്രാ​ക്ക് ന​വീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ജൂ​ണ്‍ ഒ​ന്നു വ​രെ ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ ടു​ത്തി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മെ​യ് 22, 29 തീ​യ​തി​ക​ളൊ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഗു​രു​വാ​യൂ​ർ-​ചെ​ന്നൈ എ​ക്സ്പ്ര​സ് ര​ണ്ടു മ​ണി​ക്കൂ​ർ വൈ​കി മാ​ത്ര​മേ ഗു​രു​വാ​യൂ​ർ സ്റ്റേ​ഷ​നി​ൽ നി​ന്നും പു​റ​പ്പെ​ടൂ.

മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് ചാ​ല​ക്കു​ടി-​ഇ​രി​ങ്ങാ​ല​ക്കു​ട സെ​ക്ഷ​നി​ൽ 90 മി​നി​റ്റും മ​ധു​ര-​തി​രു​വ​ന​ന്ത​പു​രം അ​മൃ​ത എ​ക്സ്പ്ര​സ് 40 മി​നി​റ്റും പി ​ടി​ച്ചി​ടും. 24 ന് ​പാ​റ്റ്ന-​എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ്, 27 ന് ​ഹൈ​ദ​രാ​ബാ​ദ്-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ൾ ക​റു​കു​റ്റി-​ചാ​ല​ക്കു​ടി സെ​ക്ഷ​നി​ൽ 80 മി​നി​റ്റും ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ൻ-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് ചാ​ല​ക്കു​ടി​യി​ൽ 90 മി​നി​റ്റും പി​ടി​ച്ചി​ടും.

അ​ങ്ക​മാ​ലി സ്റ്റേ​ഷ​നി​ൽ 140 മി​നി​റ്റ് പി​ടി​ച്ചി​ടു​ന്ന ട്രെ​യി​നു​ക​ൾ: ഭ​വ​ന​ഗ​ർ-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് (21 നും 28 ​നും), ബി​ക്കാ​നീ​ർ-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് (24 ന്), ​വെ​രാ​വ​ൽ-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് (25 ന്), ​ഗാ​ന്ധി​ധാം-​നാ​ഗ​ർ​കോ​വി​ൽ എ​ക്സ്പ്ര​സ് (26 ന്), ​ഓ​ഖ-​എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ് (27 ന്).

error: Content is protected !!