ശു​ഹൈ​ബ് വ​ധകേസ്: കു​റ്റ​പ​ത്രം സമർപ്പിച്ചു

യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് എ​​​ട​​​യ​​​ന്നൂ​​​രി​​​ലെ എ​​​സ്.​​​പി. ശു​​​ഹൈ​​​ബി​​​നെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ന്‍റെ കു​​​റ്റ​​​പ​​​ത്രം അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചു. കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ന്ന് 92 -ാം ദി​​​വ​​​സ​​​മാ​​​ണ് കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​ത്.

റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​യു​​​ന്ന ആ​​​കാ​​​ശ് തി​​​ല്ല​​​ങ്കേ​​​രി​​​യെ ഒ​​​ന്നാം പ്ര​​​തി​​​യാ​​​ക്കി​​​യു​​​ള്ള 386 പേ​​​ജു​​​ള്ള കു​​​റ്റ​​​പ​​​ത്ര​​​മാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ മ​​​ട്ട​​​ന്നൂ​​​ർ സി​​​ഐ എ.​​​വി.​​​ജോ​​​ൺ മ​​​ട്ട​​​ന്നൂ​​​ർ കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചത്. 8000 ത്തോ​​​ളം പേ​​​ജു​​​ള്ള അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും കോ​​​ട​​​തി​​​യി​​​ൽ കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​നൊ​​​പ്പം ന​​​ൽ​​​കി.

ക​​​ഴി​​​ഞ്ഞ ഫെ​​​ബ്ര​​​വ​​​രി 12 ന് ​​​രാ​​​ത്രി 10.45 ന് ​​​എ​​​ട​​​യ​​​ന്നൂ​​​ർ തെ​​​രൂ​​​രി​​​ലെ ത​​​ട്ടു​​​ക​​​ട​​​യി​​​ൽ വ​​​ച്ചാ​​​ണ് ശു​​​ഹൈ​​​ബ് വെ​​​ട്ടേ​​​റ്റു മ​​​രി​​​ക്കു​​​ന്ന​​​ത്. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 11 സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ മ​​​ട്ട​​​ന്നൂ​​​ർ സി​​​ഐ എ.​​​വി. ജോ​​​ണി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.

പ്ര​​​തി​​​ക​​​ൾ അ​​​റ​​​സ്റ്റി​​​ലാ​​​യി 90 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​യ​​​മ​​​മു​​​ള്ള​​​തു​​​കൊ​​​ണ്ടാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം കു​​​റ്റ​​​പ​​​ത്രം ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു​​​ള്ള കാ​​​ര​​​ണ​​​വും പ്ര​​​തി​​​ക​​​ൾ​​​ക്കു​​​ള്ള പ​​​ങ്കു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ വി​​​വ​​​രി​​​ച്ചാ​​​ണ് കു​​​റ്റ​​​പ​​​ത്രം ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

error: Content is protected !!