കർണാടകയിൽ കുമാരസ്വാമി മുഖ്യമന്ത്രിയാകും

ജെഡിഎസിന് നിരുപാധിക പിന്തുണ നല്‍കി കോണ്‍ഗ്രസ്. മന്ത്രിസഭ രൂപീകരിക്കാന്‍ പുറത്ത് നിന്നും കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തു. കുമാര സ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. അതേസമയം കോണ്‍ഗ്രസ് വാഗ്ദാനം ജെഡിഎസ് സ്വാഗതം ചെയ്തു. സര്‍ക്കാര്‍ രൂപീകരണത്തിന് എല്ലാ സാധ്യതകളും തേടുമെന്നാണ് കെ.സി വേണുഗോപാല്‍ പറഞ്ഞത്. ബിജെപിയെ ഒഴിവാക്കാന്‍ എന്തു ത്യാഗവും ചെയ്യുമെന്നും ചര്‍ച്ച ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നുമാണ് കെ.സി വേണുഗോപാല്‍ പറഞ്ഞത്. മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശം ഉന്നയിക്കുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഹൈക്കമാന്‍റ് പ്രതിനിധി ഗുലാംനബി ആസാദ് ‍ ജെഡി എസ് മേധാവി ദേവഗൗഡയുമായി ചര്‍ച്ച നടത്തി.കോൺഗ്രസ് പിന്തുണ ജെഡിഎസ് സ്വീകരിച്ചതായി ഗുലാം നബി ആസാദ് പറഞ്ഞു. ജെഡിഎസിനെ പിന്തുണയ്ക്കുമെന്ന് പിസിസി അധ്യക്ഷൻ ജി.പരമേശ്വരനും വ്യക്തമാക്കി . കുമാരസ്വാമി അടുത്ത മുഖ്യമന്ത്രിയാകും എന്നാണ് ജെഡിഎസ് വൃത്തങ്ങള്‍ പറയുന്നത്. ഇതേ സമയം ജെഡിഎസ് മേധാവി ദേവഗൗഡ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു. തീരുമാനം ജനവികാരം മാനിച്ചെന്നാണ് ജെഡിഎസ് വക്താവ് പറഞ്ഞത്. കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ ഒന്നിച്ച് ഗവര്‍ണര്‍ കാണും.

സോണിയ ഗാന്ധി മുന്‍കൈ എടുത്താണ് സഖ്യനീക്കം എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സോണിയ ഗാന്ധി ഗുലാം നബി ആസാദിനെ നേരിട്ട് വിളിച്ച് സഖ്യത്തിന് നീക്കം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി അതിന് പിന്നാലെയാണ് ഗുലാം നബി ആസാദ് ദേവഗൗഡയെ കണ്ടത്. ദേവഗൗഡ സോണിയ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചു എന്നാണ് സൂചന.

error: Content is protected !!