സാഗര്‍ ശക്തി പ്രാപിക്കുന്നു; സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം

സാഗര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഏദന്‍ ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ശക്തമായ ന്യൂനമര്‍ദം പടിഞ്ഞാറെ ദിശയിലേക്ക് നീങ്ങി സാഗര്‍ ചുഴലിക്കാറ്റായി മാറുകയായിരുന്നു.

ഇത് 12 മണിക്കൂറില്‍ ശക്തിപ്രാപിച്ച് പടിഞ്ഞാറുദിശയിലേക്കും പടിഞ്ഞാറ് തെക്ക് പടിഞ്ഞാറ് ദിശയിലേക്കും നീങ്ങും. അടുത്ത 48 മണിക്കൂറില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ ഗള്‍ഫ് ഓഫ് ഏദന്‍ തീരങ്ങളിലും പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ അറബിക്കടലിന്റെ സമീപത്തും പോകാന്‍ പാടില്ലെന്ന് അതോറിറ്റി അറിയിച്ചു.

error: Content is protected !!