ഇ​ന്ധ​ന വി​ല കു​റ​യ്ക്കു​മോ : മോ​ദി​യെ വെ​ല്ലു​വി​ളി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഫ്യൂ​വ​ൽ ച​ല​ഞ്ചി​ന് വെ​ല്ലു​വി​ളി​ച്ച് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ഫി​റ്റ്ന​സ് ച​ല​ഞ്ച് മോ​ദി ഏ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ൽ ഫ്യൂ​വ​ൽ ച​ല​ഞ്ചു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് മോ​ദിയെ രാ​ഹു​ൽ വെ​ല്ലു​വി​ളി​ച്ചി​രി​ക്കു​ന്ന​ത്. കോ​ഹ്‌​ലി​യു​ടെ ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ഇ​താ മ​റ്റൊ​രു ച​ല​ഞ്ച്. ഇ​ന്ധ​ന വി​ല കു​റ​യ്ക്കു​ക. അ​ല്ലെ​ങ്കി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ക്ഷോ​ഭം ന​ട​ത്തി കോ​ണ്‍​ഗ്ര​സ് അ​ത് ചെ​യ്യി​പ്പി​ക്കും. മോ​ദി​യു​ടെ പ്ര​തി​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു​വെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

കാ​യി​കമ​ന്ത്രി രാ​ജ്യ​വ​ർ​ധ​ൻ സിം​ഗ് റാ​ത്തോ​ഡാ​ണ് ഫി​റ്റ്ന​സ് ച​ല​ഞ്ചു​മാ​യി ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത്. കോ​ഹ്‌​ലി, സൈ​ന നെ​ഹ്‌​വാ​ൾ, ഹൃ​ത്വി​ക് റോ​ഷ​ൻ എ​ന്നി​വ​രെ ഫി​റ്റ്ന​സ് ച​ല​ഞ്ചി​ന് വെ​ല്ലു​വി​ളി​ച്ചാ​ണ് റാ​ത്തോ​ഡ് ട്വീ​റ്റ് ചെ​യ്തു. ട്വീ​റ്റി​ൽ അ​ദ്ദേ​ഹം വ്യാ​യാ​മം ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

error: Content is protected !!