നിപ്പ വൈറസ് ബാധ : പി .എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു

നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 31-05-2018 തീയതി വരെ കോഴിക്കോട് ജില്ലയിലെ പൊതു പരിപാടികളെല്ലാം നിർത്തി വെയ്ക്കാൻ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.ഈ സാഹചര്യത്തിലാണ് 26-05-2018 ശനിയാഴ്ച എല്ലാ ജില്ലകളിലും നടത്താൻ തീരുമാനിച്ചിരുന്ന പോലീസ് വകുപ്പിലെ സിവിൽ പോലീസ് ഓഫീസർ / വുമൺ പോലീസ് കോൺസ്റ്റബിൾ ( കാറ്റഗറി 653/2017,657/2017)തസ്തികകളുടെ പരീക്ഷ മാറ്റി വെച്ചത്.പുതുക്കിയ തീയതി പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ പിന്നീട് അറിയിക്കുന്നതാണ്

error: Content is protected !!