പോലീസിന്റെ പേരിൽ വ്യാജ പ്രചാരണം: നടപടിയെടുക്കുമെന്ന് പോലീസ്

കൊല്ലം ഈസ്റ്റ് പൊലീസിന്റെ പേരിലാണ് കേരള പൊലീസ് അറിയിപ്പ് എന്ന തരത്തില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്.
ഇത്തരത്തിലുള്ള യാതൊരു അറിയിപ്പും കേരളാ പൊലീസ് നല്‍കിയിട്ടില്ലെന്നും പ്രചരിച്ചുകൊണ്ടിരിക്കുന്നത് തെറ്റായ സന്ദേശമാണെന്നും പൊലീസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

റമദാന്‍ മാസമാകുമ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കൊടും ക്രിമിനലുകള്‍ യാചകവേഷത്തില്‍ കേരളത്തിലേക്ക് എത്തുമെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് എന്നിവിടങ്ങളിലാണ് ഈ സന്ദേശം വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

പൊലീസിന്റെ ലെറ്റര്‍ ഹെഡ് വ്യാജമായി നിര്‍മ്മിച്ചാണ് സന്ദേശം പ്രചരിപ്പിക്കുന്നത്. കേരളത്തിലെത്തുന്ന യാചകര്‍ക്ക് പണം നല്‍കരുതെന്നും ഇവര്‍ സ്ത്രീകളെ പീഡിപ്പിക്കുന്നവരാണെന്നും വ്യാജസന്ദേശത്തില്‍ പറയുന്നു. ഭിക്ഷാടനം സാമൂഹിക പ്രശ്ന മാണെന്നും ഇവര്‍ക്ക് പണം നല്‍കരുതെന്നും കേരളത്തില്‍ അങ്ങോളം ഇങ്ങോളം പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ ചുവട് പിടിച്ചാണ് ഇത്തരത്തിലുള്ള വ്യാജസന്ദേശങ്ങളും പ്രചരിപ്പിക്കുന്നത്.

error: Content is protected !!