നിപ്പ വൈറസിന്റെ ഉറവിടം വവ്വാല്‍ അല്ല

നിപ്പ വൈറസിന്റെ ഉറവിടം വവ്വാലില്‍ നിന്നല്ലെന്ന് പരിശോധനാ ഫലം. പന്തീരക്കരയില്‍ നിന്ന് പിടികൂടിയ വവ്വാലുകളില്‍ നടത്തിയ പരിശോധന ഫലം നെഗറ്റീവ് ആയി. ഭോപാലിലെ പ്രത്യേക ലാബില്‍വെച്ചാണ് പരിശോധന നടത്തിയത്. നിപ്പ വൈറസ് വവ്വാലില്‍ നിന്ന് അല്ല പരന്നതെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്.
വവ്വാലിന് പുറമെ പന്നി, പശു, പൂച്ച തുടങ്ങിയ മൃഗങ്ങളിലെ പരിശോധനാ ഫലവും നെഗറ്റീവാണ്. അതേസമയം, പ്രാഥമിക പരിശോധന മാത്രമാണ് പൂര്‍ത്തിയായത്. വിശദമായ പരിശോധന നടക്കുകയാണ്.

മൃഗങ്ങളില്‍ നിന്നും പ്രത്യേകിച്ച് വവ്വാലുകളില്‍ നിന്നുമാണ് നിപ്പ വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നതെന്നായിരുന്നു മൊത്തത്തിലുള്ള വിലയിരുത്തലുകള്‍. മൃഗങ്ങളിലൂടെ പടരുന്ന വൈറസ്‌ ആയതിനാല്‍ വവ്വാലുകളും മറ്റും കടിച്ച പഴങ്ങള്‍ ഭക്ഷിക്കരുതെന്നും ആരോഗ്യവകുപ്പ്‌ മുന്നറിയിപ്പു നല്‍കിയിരുന്നു.നേരത്തെ നിപ്പ വൈറസ് പരത്തുന്നത് വവ്വാലാണെന്നായിരുന്നു ലോകാരോഗ്യ സംഘടന വരെ വിലയിരുത്തിയിരുന്നത്. തുടര്‍ന്നാണ് നിപ്പ വൈറസ് കേരളത്തില്‍ കണ്ടെത്തിയ സ്ഥലത്ത് നിന്നും ഇവയുടെ സാംപിളുകള്‍ പരിശോധനയ്ക്കയച്ചത്.

error: Content is protected !!