പേരാമ്പ്രയിൽ കിണറ്റിൽ കണ്ട വവ്വാലുകൾക്ക് നിപ വൈറസ് സാന്നിധ്യമുണ്ടോയെന്ന് ഇന്നറിയാം

നിപ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച ചങ്ങരോത്ത് സ്വദേശികളുടെ വീട്ടുവളപ്പിലെ കിണറ്റില്‍ കണ്ട വവ്വാലുകളില്‍ വൈറസ് സാന്നിധ്യമുണ്ടോയെന്നതിന് ഇന്ന് സ്ഥിരീകരണമാവും. ഭോപ്പാലിലെ ലാബിലേക്കയച്ച വവ്വാലുകളുടെ രക്തപരിശോധനാ ഫലം ഇന്ന് കിട്ടും.

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ഇന്ന് സര്‍വ്വകക്ഷിയോഗം നടക്കും. നിപ വൈറസ് ബാധയെ തുടർന്ന് പതിനൊന്ന് പേരാണ് ഇതുവരെ മരിച്ചത്. നിപ സ്ഥിരീകരിച്ച് രണ്ട് പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

അതേസമയം നിപാ വൈറസ് ആശങ്ക തുടരുമ്പോഴും കോഴിക്കോട് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് പരാതി ഉയരുന്നു. നിലവാരമുളള മാസ്ക് പോലുമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നതിൽ ജീവനക്കാർ കടുത്ത പ്രതിഷേധത്തിലാണ്.

error: Content is protected !!