ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു

ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കി ഇ​ന്ധ​ന വി​ല തു​ട​ർ​ച്ച​യാ​യ പ​ന്ത്ര​ണ്ടാം ദി​വ​സ​വും വ​ർ​ധി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് പെ​ട്രോ​ൾ വി​ല 82 രൂ​പ​യാ​യി. പെ​ട്രോ​ളി​ന് 38 പൈ​സ​യും ഡീ​സ​ലി​ന് 24 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 82 രൂ​പ​യും ഡീ​സ​ലി​ന് 74.60 രൂ​പ​യു​മാ​യി.

ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ​ശേ​ഷം തു​ട​ർ​ച്ച​യാ​യ 12ാം ദി​വ​സ​മാ​ണു വി​ല​വ​ർ​ധ​ന ഉ​ണ്ടാ​കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല ഉ​യ​രു​ന്ന​താ​ണ് വി​ല​വ​ർ​ധ​ന​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. ഇ​ന്ധ​ന​വി​ല അ​സാ​ധാ​ര​ണ നി​ല​യി​ൽ വ​ർ​ധി​ച്ചി​ട്ടും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കൈ​കെ​ട്ടി​നോ​ക്കി​നി​ൽ​ക്കു​ന്ന​ത് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

error: Content is protected !!