നീറ്റ് പരീക്ഷ ഇന്ന്‍; വിദ്യാർത്ഥികള്‍ക്ക് കര്‍ശന നിബന്ധനകള്‍

എംബിബിഎസ് പ്രവേശനത്തിനുള്ള അഖിലേന്ത്യാ പരീക്ഷയായ നീറ്റ് ഇന്ന് നടക്കും. സംസ്ഥാനത്ത് 10 ജില്ലകളിലായി ഒരു ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒരു മണിവരെയാണ് പരീക്ഷ. ഏഴര മുതൽ ഹാളിൽ കയറാം. വസ്ത്രധാരണത്തിൽ കർശന നിയന്ത്രണങ്ങളുണ്ട്. ഇളം നിറത്തിലുള്ള വസ്ത്രങ്ങളേ പാടൂള്ളൂ. ശിരോവസ്ത്രം ധരിക്കുന്നവർ പരിശോധനക്കായി ഒരു മണിക്കൂർ മുൻപ് എത്തണം. വാച്ച്, തൊപ്പി, ഷൂ, മൊബൈൽ ഫോൺ എന്നിവക്ക് വിലക്കുണ്ട്.

തമിഴ്നാട്ടിൽ പരീക്ഷാ കേന്ദ്രങ്ങൾ കുറവായതിനാൽ അവിടെ നിന്നുള്ള നൂറ് കണക്കിന് വിദ്യാർഥികളാണ് കേരളത്തിൽ പരീക്ഷയെഴുതുന്നത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് തമിഴ് നാട്ടില്‍ നിന്നുള്ളവരുടെ പരീക്ഷ സെന്‍ററുകള്‍. പരീക്ഷാർഥികൾക്കായി സംസ്ഥാനസർക്കാർ എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ഹെൽപ് ഡെസ്കുകൾ തുറന്നിട്ടുണ്ട്.

അഡ്മിഷന്‍ കാര്‍ഡും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൈയ്യില്‍ കരുതണം. വസ്ത്രധാരണത്തിനും നിബന്ധനയുണ്ട്. ഇളം നിറത്തിലുള്ള വസ്ത്രങ്ങളേ പാടുള്ളൂ. ശിരോവസ്ത്രം ധിരിച്ചെത്തുന്നവര്‍ ഒരുമണിക്കൂര്‍ മുന്പ് പരിശോധനയ്ക്കെത്തണം. മൊബൈല്‍ ഫോണ്‍, വെള്ളക്കുപ്പി, വാച്ച് , ഷൂസ് , വസ്ത്രങ്ങളിലെ വലിയ ബട്ടണ്‍ എന്നിവ അനുവദിക്കില്ല. പരീക്ഷാ സെന്‍ററുകളിലെ കര്‍ശന പരിശോധനകള്‍ കഴിഞ്ഞ വര്‍ഷം പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

അധിക സെന്‍ററുകള്‍ ഇല്ലാത്ത തമിഴ് നാട്ടില്‍ നിന്നുമാത്രം അയ്യായിരത്തിലധികം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷ എഴുതാന്‍ കേരളത്തിലെത്തുന്നത്. ആയിരം രൂപയുടെ ധനസഹായത്തിന് പുറമെ കേരളത്തിലേക്ക് പ്രത്യേക ബസ് സര്‍വ്വീസും തമിഴ്നാട് സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

error: Content is protected !!