നീറ്റ് പരീക്ഷ എഴുതാനെത്തിയവരുടെ മുഴുക്കൈ വസ്ത്രങ്ങൾ മുറിപ്പിച്ചെന്ന് പരാതി

നീറ്റ് പരീക്ഷ എഴുതാനെത്തിയവരുടെ മുഴുക്കൈ വസ്ത്രങ്ങൾ മുറിപ്പിച്ചെന്ന് പരാതി. കോഴിക്കോട് ദേവഗിരി സിഎംഎ സ്കൂളിലാണ് സംഭവം. അതേസമയം മുഴുക്കൈ വസ്ത്രം അണിഞ്ഞെത്തിയ ചില വിദ്യാർഥിനികളെ പരീക്ഷ ഹാളിനുള്ളിലേക്ക് കയറ്റിവിട്ടെന്നും പരാതിയുണ്ട്.

നീറ്റ് പരീക്ഷയെഴുതാനെത്തുന്നവരുടെ ഡ്രസ് കോഡ് സംബന്ധിച്ച് വിദ്യാർഥികൾക്ക് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. മുഴുക്കൈ വസ്ത്രങ്ങൾ ഒഴിവാക്കണമെന്ന് നിർദേശത്തിൽ വ്യക്തമാക്കിയിരുന്നു.

പരീക്ഷ ദിവസമായ ഇന്ന് രാവിലെയും വിദ്യാർഥികൾക്ക് വസ്ത്രധാരണം സംബന്ധിച്ച് മൊബൈൽ വഴി സന്ദേശം അയക്കുകയും ചെയ്തിരുന്നു.

error: Content is protected !!