മലപ്പുറം പ്രസ്‌ക്ലബ്ബിന് നേരേ ആര്‍ എസ് എസ് ആക്രമണം.

മലപ്പുറം പ്രസ്‌ക്ലബ്ബിന് നേരേ ആര്‍ എസ് എസ് ആക്രമണം. പ്രസ് ക്ലബ്ബില്‍ കയറി മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ധിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു. ആര്‍ എസ് എസ് പ്രകടനത്തിനിടെ യാത്രക്കാരനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായിരുന്നു അക്രമത്തിന് കാരണം.

മുണ്ടുപറമ്പിൽ ആർഎസ്എസ് കാര്യാലയത്തിൽ പടക്കം എറിഞ്ഞതുമായി ബന്ധപ്പെട്ട് നടത്തിയ പ്രകടനത്തിനിടെയാണ് ആക്രമണം ഉണ്ടായത്. റാലിക്കിടയിൽ കയറി എന്നാരോപിച്ച്, ബൈക് യാത്രക്കാരനെ തടഞ്ഞു നിർത്തി ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകരെ ആർഎസ്എസ് സംഘം ആക്രമിക്കുകയായിരുന്നു.

പ്രസ് ക്ലബ്ബിലേക്ക് ഓടിക്കയറിയ മാധ്യമപ്രവര്‍ത്തകരെ സംഘ്പരിവാര്‍ സംഘം പിന്തുടര്‍ന്ന് മര്‍ദ്ദിച്ചു. ചന്ദ്രിക ദിനപത്രത്തിലെ ഫോട്ടോഗ്രാഫര്‍ ഫുആദിനാണ് പരിക്കേറ്റത്. ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോവുമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികളറിയിച്ചു

മര്‍ദ്ദനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ഫോണുകളും സംഘം തട്ടിയെടുത്തു. പരിക്കേറ്റ മാ
ധ്യമപ്രവർത്തകനെയും ബൈക്ക് യാത്രക്കാരനെയും സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് ബി ജെ പി ജില്ലാകമ്മിറ്റി നടത്താനിരുന്ന വാര്‍ത്താസമ്മേളനത്തിന് പ്രസ്‌ക്ലബ്ബ് അനുമതി നിഷേധിച്ചു. വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ ആശുപത്രിയിലും പ്രസ്‌ക്ലബ്ബിലും സന്ദർശിച്ചു.

error: Content is protected !!