കർണാടകയിൽ ബിജെപി സർക്കാർ‍‍ വരുമെന്ന് സൂചന : സത്യപ്രതിജ്ഞ വ്യാഴാഴ്ചയെന്ന് സൂചന

കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ഗവർണർ ക്ഷണിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനമെന്നും ചില ബിജെപി നേതാക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിജെപി പാർലമെന്‍ററി പാർട്ടി നേതാവായി ബി.എസ്. യെദിയൂരപ്പയെ തെരഞ്ഞെടുക്കുകയും ചെയ്തു.

ക​ർ​ണാ​ട​ക ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ലയെ രാവിലെ കണ്ടിരുന്നു. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണക്കത്തും യെ​ദി​യൂ​ര​പ്പ ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റി. ക​ത്ത് ഗ​വ​ർ​ണ​ർ സ്വീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം ഉ​ചി​ത​മാ​യ തീ​രു​മാ​നം സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞിരുന്നു.

ഇതിനിടെ എംഎൽഎമാർ എത്താതിരുന്നതിനെ തുടർന്ന് കോണ്‍ഗ്രസിന്‍റെ നിയമസഭ കക്ഷിയോഗവും വൈകുകയാണ്. രാവിലെ എട്ടിനാണ് യോഗം നിശ്ചയിച്ചിരുന്നത്. യോഗത്തിലേക്ക് 66 എംഎല്‍എമാര്‍ മാത്രമാണ് ഇതുവരെ എത്തിച്ചേര്‍ന്നതെന്നാണ് ലഭിക്കുന്ന വിവരം.

error: Content is protected !!